---
title: "ഇരിങ്ങലില്‍ വാഹനാപകടം മാതൃഭൂമി ജീവനക്കാരന് ദാരുണാന്ത്യം"
english_title: "accident in iringal - mathrubhoomi staf  died "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19082/accident-in-iringal-mathrubhoomi-staf-died"
published_at: "2022-01-04T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3e6a164342_nishanth kumar.jpg"
keywords: []
---

# ഇരിങ്ങലില്‍ വാഹനാപകടം മാതൃഭൂമി ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** പയ്യോളി: ഇരിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മാതൃഭൂമി ജീവനക്കാരന് ദാരുണാന്ത്യം. മാതൃഭൂമി വടകര സര്‍ക്കുലേഷന്‍ സെയില്‍സ് ഓര്‍ഗനൈസറും തിക്കോടി സ്വദേശി ഊരാം കുന്നുമ്മല്‍ നിഷാന്ത് കുമാര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 10 യോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

പയ്യോളി: ഇരിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മാതൃഭൂമി ജീവനക്കാരന് ദാരുണാന്ത്യം. മാതൃഭൂമി വടകര സര്‍ക്കുലേഷന്‍ സെയില്‍സ് ഓര്‍ഗനൈസറും തിക്കോടി സ്വദേശി ഊരാം കുന്നുമ്മല്‍ നിഷാന്ത് കുമാര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 10 യോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാവിലെ ജോലിക്കായി വടകര ഓഫീസിലേക്ക് വരുന്നതിനിടെ ഇരിങ്ങലില്‍ വച്ച് അപകടത്തില്‍ പെട്ടത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതൃഭൂമിയുടെ വടകര, കുറ്റ്യാടി മേഖലകളില്‍ സര്‍ക്കുലേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19082/accident-in-iringal-mathrubhoomi-staf-died)