---
title: "#farewell | തീവണ്ടി യാത്രാക്കൂട്ടത്തിന്റെ യാത്രയയപ്പ് ശ്രദ്ദേയമായി"
english_title: "#farewell #train #passengers #solemn"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190932/farewell-train-passengers-solemn"
published_at: "2024-03-11T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef0cf7c9567_farewell.jpg"
keywords: []
---

# #farewell | തീവണ്ടി യാത്രാക്കൂട്ടത്തിന്റെ യാത്രയയപ്പ് ശ്രദ്ദേയമായി

> **Lead Summary:** **വടകര:[ **ദീർഘകാലങ്ങളായി ജില്ലയിലും അയൽ ജില്ലകളിലും ജോലി ചെയ്തു വരുന്ന ട്രെയിൻ യാത്രക്കാരായ അധ്യാപകരുടെ കൂട്ടായ്മയായ 'വടകര യാത്രാ ക്കൂട്ട'ത്തിന്റെ നേതൃത്വത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന വിവിധ ജില്ലകളിലെ അധ്യാപകർക്കായി നടത്തിയ യാത്രയയപ്പ് സംഗമം ഏറെ ശ്രദ്ദേയമായി.

## Article Content

**വടകര:[ **ദീർഘകാലങ്ങളായി ജില്ലയിലും അയൽ ജില്ലകളിലും ജോലി ചെയ്തു വരുന്ന ട്രെയിൻ യാത്രക്കാരായ അധ്യാപകരുടെ കൂട്ടായ്മയായ 'വടകര യാത്രാ ക്കൂട്ട'ത്തിന്റെ നേതൃത്വത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന വിവിധ ജില്ലകളിലെ അധ്യാപകർക്കായി നടത്തിയ യാത്രയയപ്പ് സംഗമം ഏറെ ശ്രദ്ദേയമായി.

വടകര മുനിസിപ്പൽ പാർക്കിൽ നടന്ന സംഗമത്തിൽ സ്ഥിരം യാത്രക്കാരായ നൂറുക്കണക്കിന് അധ്യാപകർ പങ്കെടുത്തു. യാത്രയയപ്പ് സമ്മേളനം എഴുത്തുകാരൻ രാധാകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു. ബഷീർ കടമേരി ആധ്യക്ഷ്യം വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കു ഉപഹാരം വിതരണം ചെയ്തു.

ഷീജ പറമ്പത്ത്, രമേശൻ വില്യാപ്പള്ളി, രാജീവൻ. പി, വിനോദൻ. കെ, രാജീവൻ. പി. പി. കുഞ്ഞമ്മത്. കെ. സി, സജീവൻ ചെമ്മരത്തൂർ, നാസർ. വി. കെ, ദേവദാസൻ. എ. കെ, രമേശൻ. കെ, ഗീത. കെ,പ്രശാന്ത്. കെ, ഉണ്ണികൃഷ്ണൻ. കെ. സംസാരിച്ചു. ഷാജി മാധവൻ സ്വാഗതവും രഘുനാഥ്. ഒ. നന്ദിയും പറഞ്ഞു.' സ്വരമാധുരി വടകര സംഘം'അവതരിപ്പിച്ച സംഗീത വിരുന്ന് സംഗമത്തിന് അനുഭവ ഹൃദ്യമായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190932/farewell-train-passengers-solemn)