---
title: "#KummanamRajasekharan | ഭാവി ഭാരതത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് പ്രതിപക്ഷം - കുമ്മനം രാജശേഖരൻ"
english_title: "#Opposition #nothing #say #future #India #KummanamRajasekharan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190974/opposition-nothing-say-future-india-kummanamrajasekharan"
published_at: "2024-03-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef2eb8edfbe_kummanam.jpg"
keywords: []
---

# #KummanamRajasekharan | ഭാവി ഭാരതത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് പ്രതിപക്ഷം - കുമ്മനം രാജശേഖരൻ

> **Lead Summary:** **വടകര: [**ഭാവി ഭാരതത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് യു ഡി എഫും എൽ ഡി എഫുമെന്ന് കുമ്മനം രാജശേഖരൻ. അടുത്ത പ്രധാനമന്തി ആരെന്നോ അടുത്ത അഞ്ച് വർഷം എന്ത് ചെയ്യുമെന്നോ പറയാൻ കഴിയാത്തവർക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ എങ്ങിനെ ജനങ്ങളോട് വോട്ട് ചോദിക്കാനാവും.

## Article Content

**വടകര: [**ഭാവി ഭാരതത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് യു ഡി എഫും എൽ ഡി എഫുമെന്ന് കുമ്മനം രാജശേഖരൻ. അടുത്ത പ്രധാനമന്തി ആരെന്നോ അടുത്ത അഞ്ച് വർഷം എന്ത് ചെയ്യുമെന്നോ പറയാൻ കഴിയാത്തവർക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ എങ്ങിനെ ജനങ്ങളോട് വോട്ട് ചോദിക്കാനാവും.

എൽ ഡി എഫ്, യു ഡി എഫ് ചേർന്നതാണ് ഇൻഡി മുന്നണി. അവർക്ക് ഒരു നേതാവോ പ്രവർത്തനപദ്ധതിയോ ഇല്ല. ഭാവിയെപ്പറ്റി ഇരുട്ടിൽ തപ്പുന്നവർ ആശയക്കുഴപ്പം കൊണ്ട് ഒന്നും ചെയ്യാൻ കഴിവില്ലാത്തവർ ജനങ്ങളോട് വോട്ട് ചോദിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

സി ടി മനോജ് ഭവനിൽ ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. മണ്ഡലം പ്രസിഡൻ്റ് എ. കെ. ബൈജു അധ്യക്ഷത വഹിച്ചു.

കെ.ഫൽഗുണൻ, നഗരസഭാംഗം ടി എം നിഷാ ഗിരീഷ്, ടി.കെ പത്മനാഭൻ, കെ.പി മോഹനൻ മാസ്റ്റർ, ഷിജി ടി.പി, പ്രജീഷ് കോട്ടക്കൽ, പ്രഭാകരൻ പ്രശാന്തി, ജയ്കിഷ് മാസ്റ്റർ, പി. സനൽജിത്ത്, വി. സ്മിതാലക്ഷ്മി, പ്രസംഗിച്ചു. കെ.പി രമേശൻ മാസ്റ്റർ സ്വാഗതവും പ്രജീഷ് കോട്ടക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190974/opposition-nothing-say-future-india-kummanamrajasekharan)