---
title: "#KKRama | പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് അർഹമായ പരിഗണന ഉറപ്പ് വരുത്തണം കെ.കെ രമ എം.എൽ. എ"
english_title: " #ensure #due #those #deserve #special #treatment #KKRama #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191098/ensure-due-those-deserve-special-treatment-kkrama-mla"
published_at: "2024-03-12T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f005dc6b660_rama.jpg"
keywords: []
---

# #KKRama | പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് അർഹമായ പരിഗണന ഉറപ്പ് വരുത്തണം കെ.കെ രമ എം.എൽ. എ

> **Lead Summary:** **വടകര:[ **പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹമായ സഹായങ്ങൾ ഉറപ്പാക്കി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. സംസാരശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ആശ്രയമായ വടകര റോട്ടറി ബധിര വിദ്യാലയത്തിൻ്റെ 31 -ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

## Article Content

**വടകര:[ **പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹമായ സഹായങ്ങൾ ഉറപ്പാക്കി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. സംസാരശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ആശ്രയമായ വടകര റോട്ടറി ബധിര വിദ്യാലയത്തിൻ്റെ 31 -ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

ശ്രവണ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി എൽ.കെ.ജി മുതൽ സാധാരണ സിലബിൽ ക്ലാസ് നൽകി വരുന്ന യു.പി സ്കൂളാണിത്. സ്കൂൾ മാനേജർ ഡോ. പി.എം സലീം അധ്യക്ഷതവഹിച്ചു. എച്ച്.എം.എം മിനി റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപെഴ്സൺ കെ.പി ബിന്ദു, കൗൺസിലർ ടി.വി ഹരിദാസൻ , ഡോ കെ.എം അബ്ദുല്ല, ഡോ. എ.കെ രാജൻ, പി.പി രാജൻ, വി അഞ്ജുഷ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191098/ensure-due-those-deserve-special-treatment-kkrama-mla)