---
title: "കെ.കെ.രമ അസഭ്യം പറഞ്ഞെന്ന ആരോപണത്തില്‍ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍"
english_title: " Alleged that KK Rama said obscene things Police report in court for lack of evidence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19117/alleged-that-kk-rama-said-obscene-things-police-report-in-court-for-lack-of-evidence"
published_at: "2022-01-04T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d40aaacaf05_K K RAMA .jpg"
keywords: []
---

# കെ.കെ.രമ അസഭ്യം പറഞ്ഞെന്ന ആരോപണത്തില്‍ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

> **Lead Summary:** വടകര: 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ കൊട്ടി കലാശ ദിവസം വടകരയില്‍ കെ.കെ രമ ഒരു പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തില്‍ കൈരളി പീപ്പിള്‍ ടി.വി വാര്‍ത്ത നല്‍കിയിരുന്നു.

## Article Content

വടകര: 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ കൊട്ടി കലാശ ദിവസം വടകരയില്‍ കെ.കെ രമ ഒരു പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തില്‍ കൈരളി പീപ്പിള്‍ ടി.വി വാര്‍ത്ത നല്‍കിയിരുന്നു.

ഈ വിഷയത്തില്‍ വടകര കോടതിയില്‍ നിലവിലുള്ള കേസില്‍ ആറ് വര്‍ഷമായി അന്വേഷിച്ചിട്ടും ഈ പ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനല്‍ വീഡിയോ ടേപ്പ് കൈരളി ടി.വിയ്ക്ക് ഹാജരാക്കാനോ, കെ.കെ.രമയുടെ ഒര്‍ജിനല്‍ ശബ്ദമാണോ വീഡിയോ ഫൂട്ടേജില്‍ ഉള്ളതെന്ന് കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ തലേദിവസം, സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നെ അപമാനിക്കാനും, വ്യക്തിപരമായി തന്നെ ഇല്ലാതാക്കാനും കൈരളി പീപ്പിള്‍ ടിവിയും, സിപിഎം ഉന്നത നേതൃത്വവും ചേര്‍ന്ന് നടത്തിയ ഗൂഡലോചനയുടെ ഭാഗമായി നിര്‍മ്മിച്ചെടുത്ത വ്യാജ വിഡിയോ ആണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് കെ.കെ.രമ അന്ന് തന്നെ ആരോപിച്ചിരുന്നു.

ഇത് കണ്ടെത്തണമെന്നാവശ്യപ്പെട്ട് 2016ല്‍ വടകര റൂറല്‍ എസ്പിക്ക് രമ നല്‍കിയ പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19117/alleged-that-kk-rama-said-obscene-things-police-report-in-court-for-lack-of-evidence)