---
title: "#Vayojanaexcursion | വയോജനകൂട്ടായ്മ ; ഏറാമല ഗ്രാമപഞ്ചായത്ത് വയോജന വിനോദയാത്ര സംഘടിപ്പിച്ചു"
english_title: "#Elderly #Association #Eramala #GramaPanchayath #organized #Vayojanaexcursion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191172/elderly-association-eramala-gramapanchayath-organized-vayojanaexcursion"
published_at: "2024-03-12T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f04afec708a_excursion_1.jpg"
keywords: []
---

# #Vayojanaexcursion | വയോജനകൂട്ടായ്മ ; ഏറാമല ഗ്രാമപഞ്ചായത്ത് വയോജന വിനോദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **വടകര :[ **ഏറാമല ഗ്രാമപഞ്ചായത്ത് വയോജനകൂട്ടായ്മ അകലാ പുഴയിൽ വയോജന വിനോദ ബോട്ട് യാത്ര സംഘടിപ്പിച്ചു. അതുപോലെ ഏറാമല ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്.

## Article Content

**വടകര :[ **ഏറാമല ഗ്രാമപഞ്ചായത്ത് വയോജനകൂട്ടായ്മ അകലാ പുഴയിൽ വയോജന വിനോദ ബോട്ട് യാത്ര സംഘടിപ്പിച്ചു. അതുപോലെ ഏറാമല ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്.

പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടു പോവുന്നവരും, മാനസികവും ശാരീരികവുമായ പ്രയാസങ്ങളിൽ അകപ്പെട്ടു പോയവരും അതെ പോലെ ഭർത്താവ് മരണപ്പെട്ടവരും ഭാര്യ മരണപ്പെട്ടവരുമായി അല്ലങ്കിൽ മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്തവരും ഉണ്ടെന്നാണ് ഓരോ വാർഡുകളും പരിശോദിക്കുമ്പോൾ മനസ്സിലാവും.

ഇത്തരത്തിലുള്ള പല വിഷയങ്ങൾക്കും പരിഹാരമാവാൻ പഞ്ചായത്തിന്റെ നാല് മേഖലകളിലും വയോജന റിക്രിയേഷൻ സെൻററുകൾ സ്ഥാപിക്കുകയും അവർക്ക് സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

ഏറാമല ഗ്രാമ പഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്കായി പദ്ധതി വിഹിതം മാറ്റി വെച്ചിട്ടുള്ളത്.ഓരോ വാർഡിൽ നിന്നും അഞ്ച് പേർ വീതവും കൂടാതെ പഞ്ചായത്ത് തല കമ്മറ്റിയും വിനോദ യാത്രയിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ടി.പി മിനിക നേതൃത്വം നൽകിയ യാത്രയിൽ വൈ: പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രഭാകരൻ പറമ്പത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ എം.പി പ്രസീത, ജസീല വി കെ മെമ്പർമാരായ ജി.രതീഷ്, ടി.എൻ റഫീഖ്, ഗിരിജ കളരിക്കുന്നുമ്മൽ,സിന്ദു. കെ.പി , സീമ തൊണ്ടായി , പ്രഭാവതി വരയാലിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191172/elderly-association-eramala-gramapanchayath-organized-vayojanaexcursion)