---
title: "#SNDP | വടകരയിൽ ച്ച് എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം നേതൃത്വ സംഗമം സംഘടിപ്പിച്ചു"
english_title: "#Vadakara #meeting #organized #under #leadership #SNDP #meeting #women's #group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191311/vadakara-meeting-organized-under-leadership-sndp-meeting-womens-group"
published_at: "2024-03-13T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f13e6e94ad8_sndp_1.jpg"
keywords: []
---

# #SNDP | വടകരയിൽ ച്ച് എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം നേതൃത്വ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **വടകര :[ **ഗുരുദേവ ഓഡിറ്റോറിയത്തിൽ നടത്തിയ എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം കേന്ദ്രസമിതി മലബാർ മേഖല കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർക്കോട് ജില്ലകളുടെ നേതൃത്വ സംഗമം ഏറെ ശ്രദ്ധയാകർഷിച്ചു. സംഗമം യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കേന്ദ്ര വനിത സംഘം പ്രസിഡണ്ട് കെ.പി.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.

## Article Content

**വടകര :[ **ഗുരുദേവ ഓഡിറ്റോറിയത്തിൽ നടത്തിയ എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം കേന്ദ്രസമിതി മലബാർ മേഖല കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർക്കോട് ജില്ലകളുടെ നേതൃത്വ സംഗമം ഏറെ ശ്രദ്ധയാകർഷിച്ചു. സംഗമം യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കേന്ദ്ര വനിത സംഘം പ്രസിഡണ്ട് കെ.പി.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.

വടകര യൂണിയൻ വൈസ്:പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ ഭദ്രദീപം തെളിയിച്ചു. എസ്എൻഡിപി യോഗം കൗൺസിലറും വനിതാ സംഘം കോഡിനേറ്ററുമായ ഷീബ ടീച്ചർ സന്ദേശം നൽകി. ചങ്ങനാശ്ശേരി എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ വിഷയാവതരണം നടത്തി.

കേന്ദ്ര സമിതി വനിതാ സംഘം ട്രഷറർ ഗീതാ മധു, സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ശൈലജാ രവീന്ദ്രൻ, രാധാമണി, വനിതാ സംഘം ജില്ലാ കോഡിനേറ്റർമാരായ സലില ഗോപിനാഥ്, രോഹ്ന ബിജു, വടകര യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീത രാജീവ്, റീന രാജീവ്, ജിതേഷ് വിജയൻ, സൈബർ സേന കേന്ദ്രസമിതി കൺവീനർ ജയേഷ് വടകര,യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡണ്ട് ഷൈനിത്ത് എന്നിവർ ആശംസ അർപ്പിച്ചു.കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ:സംഗീത വിശ്വനാഥ് സ്വാഗതവും നിർമ്മല അനിരുദ്ധൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191311/vadakara-meeting-organized-under-leadership-sndp-meeting-womens-group)