---
title: "#convention | യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് നാളെ തുടക്കം"
english_title: "#UDF #constituency #election #conventions #start #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191336/udf-constituency-election-conventions-will-start-tomorrow"
published_at: "2024-03-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1497c20be0_udf.jpg"
keywords: []
---

# #convention | യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് നാളെ തുടക്കം

> **Lead Summary:** **വടകര:[ **യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് നാളെ തുടക്കമാകും. നാളെ രാവിലെ എട്ടുമണി മുതൽ 11 മണി വരെ സ്ഥാനാർത്ഥി കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

## Article Content

**വടകര:[ **യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് നാളെ തുടക്കമാകും. നാളെ രാവിലെ എട്ടുമണി മുതൽ 11 മണി വരെ സ്ഥാനാർത്ഥി കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് 11 മണിക്ക് കൊയിലാണ്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കെ കെ രമ എംഎൽഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടക്കുന്ന പേരാമ്പ്ര നിയോജകമണ്ഡലം കൺവെൻഷനും കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന കുറ്റ്യാടി നിയോജക മണ്ഡലം കൺവെൻഷൻ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം അഞ്ചുമണി മുതൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും. 1

5 ന് പേരാമ്പ്ര നിയോജക മണ്ഡലത്തിലാകും സ്ഥാനാർത്ഥിയുടെ പര്യടനം. ശനിയാഴ്ച താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി പിന്തുണ തേടും. അന്നേദിവസം തലശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടക്കും. ഞായറാഴ്ച കൂത്തുപറമ്പ്, വടകര നിയോജക മണ്ഡലം കൺവെൻഷനുകൾ നടക്കും.

മാർച്ച് 18, 19, 20 തീയതികളിൽ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ കൺവെൻഷനുകളും നടക്കും. മാർച്ച് 20നകം മുഴുവൻ ബൂത്തുകളിലും കൺവെൻഷനുകൾ പൂർത്തിയാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191336/udf-constituency-election-conventions-will-start-tomorrow)