---
title: " #opened | ഒരു കുടുബം ഒരു സംരഭം; കടമേരിയിൽ വാടകസ്റ്റോർ ആരംഭിച്ചു"
english_title: "#one #family #one #enterprise #Rented #store #opened #Katameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191357/one-family-one-enterprise-rented-store-opened-katameri"
published_at: "2024-03-13T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1570db91b2_store.jpg"
keywords: []
---

#  #opened | ഒരു കുടുബം ഒരു സംരഭം; കടമേരിയിൽ വാടകസ്റ്റോർ ആരംഭിച്ചു

> **Lead Summary:** **കടമേരി:[ **കേരള സർക്കാറിൻ്റെ സംരഭക വർഷം ടു പോയിൻ്റ് സീറോ പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി മാക്കം ബസ്സ് സ്റ്റോപ്പിൽ, കെട്ടിട നിർമ്മാണ മേഖലയിലെ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാടക സ്റ്റോറിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**കടമേരി:[ **കേരള സർക്കാറിൻ്റെ സംരഭക വർഷം ടു പോയിൻ്റ് സീറോ പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി മാക്കം ബസ്സ് സ്റ്റോപ്പിൽ, കെട്ടിട നിർമ്മാണ മേഖലയിലെ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാടക സ്റ്റോറിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

ഒരു കുടുബം ഒരു സംരഭം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ വരെയുള്ള ബേങ്ക് ലോണിന് 6% പലിശ സർക്കാർ നൽകുന്ന സ്കീമിൽ ആയഞ്ചേരി കേരളാ ബേങ്കിൻ്റെ സാമ്പത്തിക സഹായത്താൽ ആണ് വരയാലിൽ സുധീഷ് ഈ സംരഭം തുടങ്ങിയത്.

ചടങ്ങിൽ ആർ രാജീവൻ അധ്യക്ഷത വഹിച്ചു. വ്യാവസായ വകുപ്പ് ഇ ഡി ഇ അതുൽ കെ , പുത്തൂർ ശ്രീവത്സൻ, താനക്കണ്ടി ബാബു മാസ്റ്റർ, സുമേഷ് ടി, ബഷീർ കെ കെ, രമിത്ത് കെ.ടി, മഠത്തിൽ പോക്കർ, ശ്രീധരൻ തോട്ടോളി, വി.പി. നാണു, ശ്രീജിത്ത് ഇ.കെ, കുഞ്ഞിക്കണ്ണൻ ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191357/one-family-one-enterprise-rented-store-opened-katameri)