---
title: "സൗഹൃദ വലയങ്ങള്‍ തീര്‍ത്ത് സ്‌നേഹതീരം  റെസിഡന്‍സ് അസോസിയേഷന്‍"
english_title: "SNEHA THEERAM RESIDENCE ASSOCIATION INAUGURATION "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19144/sneha-theeram-residence-association-inauguration"
published_at: "2022-01-04T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d426c0cea29_SNEHA THEERAM OFFICE .jpg"
keywords: []
---

# സൗഹൃദ വലയങ്ങള്‍ തീര്‍ത്ത് സ്‌നേഹതീരം  റെസിഡന്‍സ് അസോസിയേഷന്‍

> **Lead Summary:** വടകര : റെസിഡന്‍സ് അസോസിയേഷനുകള്‍ നാട്ടിലെ പ്രധാനപ്പെട്ട കൂട്ടായ്മകളാണെന്നും മത സൗഹാര്‍ദ്ധവും സൗഹൃദങ്ങളും കൂട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങളായി റെസിഡന്‍സ് അസോസിയേഷനുകള്‍ മാറിയെന്നും ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം ഷുഹൈബ് കുന്നത്ത്.

## Article Content

വടകര : റെസിഡന്‍സ് അസോസിയേഷനുകള്‍ നാട്ടിലെ പ്രധാനപ്പെട്ട കൂട്ടായ്മകളാണെന്നും മത സൗഹാര്‍ദ്ധവും സൗഹൃദങ്ങളും കൂട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങളായി റെസിഡന്‍സ് അസോസിയേഷനുകള്‍ മാറിയെന്നും ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം ഷുഹൈബ് കുന്നത്ത്.

ഓര്‍ക്കാട്ടേരി സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍ ഓഫീസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ റെസിഡന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കണമെന്നും ഷുഹൈബ് കുന്നത്ത് പറഞ്ഞു. പി. കെ രാജേന്ദ്രന്‍ അധ്യക്ഷനായി.

പുതിയെടുത്ത് കൃഷ്ണന്‍, എന്‍. കെ കുഞ്ഞിരാമന്‍, തരിപ്പയില്‍ കുഞ്ഞബ്ദുള്ള ഹാജി, കോമത്ത് വിജയന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ശശീന്ദ്രന്‍ കെ സ്വാഗതവും എം. എന്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19144/sneha-theeram-residence-association-inauguration)