---
title: "മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ്  പുതുക്കാന്‍  എട്ടാം തീയതി വരെ അപേക്ഷിക്കാം"
english_title: " You can apply for renewal of kerosene permit for fishing vessels till the eighth day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19169/you-can-apply-for-renewal-of-kerosene-permit-for-fishing-vessels-till-the-eighth-day"
published_at: "2022-01-04T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d4472f99f73_fish boat .jpg"
keywords: []
---

# മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ്  പുതുക്കാന്‍  എട്ടാം തീയതി വരെ അപേക്ഷിക്കാം

> **Lead Summary:** വടകര: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള മത്സ്യബന്ധനയാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ജനുവരി 16 ലേക്ക് മാറ്റിയ സാഹചര്യത്തില്‍ അപേക്ഷകള്‍ എട്ടിന് വൈകീട്ട് അഞ്ച് വരെ ഫിഷറീസ്, മത്സ്യഫെഡ് എന്നിവയുടെ ചാലിയം, വെള്ളയില്‍, ബേപ്പൂര്‍, കൊയിലാണ്ടി, തിക്കോടി, വടകര ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

## Article Content

വടകര: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള മത്സ്യബന്ധനയാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ജനുവരി 16 ലേക്ക് മാറ്റിയ സാഹചര്യത്തില്‍ അപേക്ഷകള്‍ എട്ടിന് വൈകീട്ട് അഞ്ച് വരെ ഫിഷറീസ്, മത്സ്യഫെഡ് എന്നിവയുടെ ചാലിയം, വെള്ളയില്‍, ബേപ്പൂര്‍, കൊയിലാണ്ടി, തിക്കോടി, വടകര ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0495 2380344 (മത്സ്യഫെഡ്, കോഴിക്കോട്), 0495 2383780 (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കോഴിക്കോട്).

** ഗതാഗത നിയന്ത്രണം **

കൊയിലാണ്ടി : റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം കൊയിലാണ്ടി, താമരശ്ശേരി, മുക്കം, അരീക്കോട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉള്ളിയേരി ടൗണിലുള്ള പാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയിലേക്കും കോഴിക്കോടേക്കും പോകുന്ന ചെറിയ വാഹനങ്ങള്‍ തെരുവത്ത് കടവ് റോഡ് കക്കഞ്ചേരി മുണ്ടാത്ത് വഴി പോകണമെന്നും അത്തോളി ഭാഗത്തു നിന്നും പേരാമ്പ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുവുള്ളി നാറാത്ത് മുന്നോത്ത് വഴി പോകണമെന്നും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

കോഴിക്കോടു നിന്നും പേരാമ്പ്ര കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറാതെ പാലത്തിനടുത്ത് ജംഗ്ഷനടുത്തായി നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും തിരിച്ച് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസിനടുത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും കൊയിലാണ്ടി, താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ക്ക് സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റിയിറക്കി പോകാമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19169/you-can-apply-for-renewal-of-kerosene-permit-for-fishing-vessels-till-the-eighth-day)