---
title: "#inaugurated | മംഗലാട്- പാറക്കുളങ്ങര മുക്ക് - കീരീയങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Mangalad #Parakulangara #bend #Keeriyangadi #road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191701/mangalad-parakulangara-bend-keeriyangadi-road-inaugurated"
published_at: "2024-03-14T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f315878026a_kadameri.jpg"
keywords: []
---

# #inaugurated | മംഗലാട്- പാറക്കുളങ്ങര മുക്ക് - കീരീയങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ആയഞ്ചേരി:[ **കീരിയങ്ങാടി, മംഗലാട് വാർഡുകളെ ബന്ധിപ്പിക്കുന്ന മംഗലാട്- പാറക്കുളങ്ങര മുക്ക് - കീരീയങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാട കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പണി പൂർത്തീകരിച്ചിട്ടുള്ളത്.

## Article Content

**ആയഞ്ചേരി:[ **കീരിയങ്ങാടി, മംഗലാട് വാർഡുകളെ ബന്ധിപ്പിക്കുന്ന മംഗലാട്- പാറക്കുളങ്ങര മുക്ക് - കീരീയങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാട കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പണി പൂർത്തീകരിച്ചിട്ടുള്ളത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. ഇതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ മഞ്ചക്കണ്ടി ദാമോദരൻ, മീത്തലെ കാട്ടിൽ നാണു, എം.കെ. മുഹമ്മദലി, ജിതേഷ് തയ്യിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191701/mangalad-parakulangara-bend-keeriyangadi-road-inaugurated)