---
title: "#RJD | അംഗ ബലത്തിന് അനുസരിച്ച് പരിഗണിക്കണമെന്ന് ആർ ജെ ഡി കൺവെൻഷൻ"
english_title: "#RJD #convention #should #considered #according #member #strength"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191943/rjd-convention-should-considered-according-member-strength"
published_at: "2024-03-15T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f453f9e6069_rjd.jpg"
keywords: []
---

# #RJD | അംഗ ബലത്തിന് അനുസരിച്ച് പരിഗണിക്കണമെന്ന് ആർ ജെ ഡി കൺവെൻഷൻ

> **Lead Summary:** **വടകര :[ **[ ]ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന സി പി ഐ (എം) ഘടകക്ഷികളെ അവരുടെ അംഗബലത്തിനനുസരിച്ച് പരിഗണിക്കാൻ തയ്യാറാവണമെന്ന് ആർ ജെ ഡി കുറിഞ്ഞാലിയോട് മേഖലാ നേതൃതല കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര :[ **[ ]ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന സി പി ഐ (എം) ഘടകക്ഷികളെ അവരുടെ അംഗബലത്തിനനുസരിച്ച് പരിഗണിക്കാൻ തയ്യാറാവണമെന്ന് ആർ ജെ ഡി കുറിഞ്ഞാലിയോട് മേഖലാ നേതൃതല കൺവെൻഷൻ ആവശ്യപ്പെട്ടു.

നടക്കാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ മികച്ച നിലയിൽ വിജയിപ്പിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം സോഷ്യലിസ്റ്റുകൾക്കുണ്ടെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയം വിലയിരുത്തി.

ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ, ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി, പി ടി കെ സുരേഷ് ബാബു, രാജൻ ചന്ദ്രങ്ങിയിൽ, എം എം ബിജു, ബേബി ബാലപ്രത്ത്, കെ പി ബാലകൃഷ്ണൻ, സുനിൽ ബോസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191943/rjd-convention-should-considered-according-member-strength)