---
title: "#bed| ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ നൽകി"
english_title: "#Ayancherry #GramaPanchayath #Gives #Bed #ElderlyPeople"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191966/ayancherry-gramapanchayath-gives-bed-elderlypeople"
published_at: "2024-03-15T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f462ab89bf5_ssss.jpg"
keywords: []
---

# #bed| ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ നൽകി

> **Lead Summary:** **ആയഞ്ചേരി:[ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദാരിദ്ര വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ നൽകി.

## Article Content

**ആയഞ്ചേരി:[ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദാരിദ്ര വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ നൽകി.

മൂന്നര ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിലെ 80 വയോജനങ്ങൾക്കാണ് കട്ടിൽ നൽകിയത്.വിതരണോദ്ഘാടനം പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി.കെ. ആയിഷ ടീച്ചർ അധ്യക്ഷയായി.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, സരള കൊള്ളിക്കാവിൽ,എം.വി.ഷൈബ, സി. എം. നജുമുന്നിസ, സി.ഡബ്ല്യു. എഫ്. ഷഫ്ന, അംഗൻവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191966/ayancherry-gramapanchayath-gives-bed-elderlypeople)