---
title: "#NightMarch  | വടകരയിൽ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നൈറ്റ് മാർച്ച് നടന്നു"
english_title: "#NightMarch  #LeftWomen'sOrganizations #HeldIn #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191982/nightmarch-leftwomensorganizations-heldin-vadakara"
published_at: "2024-03-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4771d930fa_nightt2.jpg"
keywords: []
---

# #NightMarch  | വടകരയിൽ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നൈറ്റ് മാർച്ച് നടന്നു

> **Lead Summary:** **വടകര ;[**പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

## Article Content

**വടകര ;[**പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.ഏരിയയിലെ വിവിധ മേഖലകളിൽ നിന്നും നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, ഏരിയ പ്രസിഡൻ്റ് എ പി പ്രജിത, സെക്രട്ടറി പി എം ലീന, ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് ലതികാ ശ്രീനിവാസ്, രാജിത പതേരി, എൻ എം വിമല തുടങ്ങിയവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191982/nightmarch-leftwomensorganizations-heldin-vadakara)