---
title: "#kkrama | അറക്കിലാട് കുഴിച്ചാല്‍ തോട് സംരക്ഷണത്തിന് 75 ലക്ഷത്തിന്റെ ഭരണാനുമതി - എം.എല്‍.എ"
english_title: "#75 Lakhs #administrative #permission #ditch #protection #Arakiladu #dug #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192202/75-lakhs-administrative-permission-ditch-protection-arakiladu-dug-mla"
published_at: "2024-03-16T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f59d141f7c9_rama.jpg"
keywords: []
---

# #kkrama | അറക്കിലാട് കുഴിച്ചാല്‍ തോട് സംരക്ഷണത്തിന് 75 ലക്ഷത്തിന്റെ ഭരണാനുമതി - എം.എല്‍.എ

> **Lead Summary:** **വടകര: [**അറക്കിലാട് കുഴിച്ചാല്‍ തോട് പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. ഈ ബജറ്റില്‍ പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടര്‍ന്ന് പദ്ധതിപൂര്‍ത്തിയാക്കാന്‍ ആവശ്യമായ 75 ലക്ഷത്തിന്റെ പദ്ധതിരേഖ സമര്‍പ്പിച്ചു.

## Article Content

**വടകര: [**അറക്കിലാട് കുഴിച്ചാല്‍ തോട് പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. ഈ ബജറ്റില്‍ പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടര്‍ന്ന് പദ്ധതിപൂര്‍ത്തിയാക്കാന്‍ ആവശ്യമായ 75 ലക്ഷത്തിന്റെ പദ്ധതിരേഖ സമര്‍പ്പിച്ചു.

ഇതിനാണ് ജലവിഭവവകുപ്പ് ഇപ്പോള്‍ ഭരണാനുമതി നല്‍കിയിട്ടുള്ളത്. അറക്കിലാട് പ്രദേശത്തെ ജനങ്ങളുടെ ഏറെനാളായുള്ള ആവശ്യമായിരുന്നു തോടിന്റെ സംരക്ഷണം. വൈകാതെ സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടര്‍നടപടിയിലേക്ക് പോകുമെന്ന് എം.എല്‍.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192202/75-lakhs-administrative-permission-ditch-protection-arakiladu-dug-mla)