---
title: " #seeddistribution | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക് ഇടവിള കൃഷി വിത്ത് വിതരണം ചെയ്തു"
english_title: "#Ayanchery #grampanchayath #distributed #inter-cropping #seeds #farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192237/ayanchery-grampanchayath-distributed-inter-cropping-seeds-farmers"
published_at: "2024-03-16T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5b72237559_seeds.jpg"
keywords: []
---

#  #seeddistribution | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക് ഇടവിള കൃഷി വിത്ത് വിതരണം ചെയ്തു

> **Lead Summary:** **കടമേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ഇടവിള കൃഷിയുടെ വിത്ത് വിതരണം നടത്തി. ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയുടെ നല്ലയിനം വിത്തുകളാണ് സൗജന്യമായി നൽകിയത്. വിതരണോദ്ഘാടനം കേര ഗ്രാമം പദ്ധതി കൺവീനർ കുനിയിൽ ഹമീദിന് നൽകി വാർഡ് മെമ്പർ ടി.കെ. ഹാരിസ് നിർവഹിച്ചു.

## Article Content

**കടമേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ഇടവിള കൃഷിയുടെ വിത്ത് വിതരണം നടത്തി. ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയുടെ നല്ലയിനം വിത്തുകളാണ് സൗജന്യമായി നൽകിയത്. വിതരണോദ്ഘാടനം കേര ഗ്രാമം പദ്ധതി കൺവീനർ കുനിയിൽ ഹമീദിന് നൽകി വാർഡ് മെമ്പർ ടി.കെ. ഹാരിസ് നിർവഹിച്ചു.

വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, അയൽ സഭ ചെയർമാൻ സി. കെ. മൂസ ഹാജി, കെ.വി. അഹമ്മദ് മാസ്റ്റർ, സി.കെ. അന്ത്രു മാസ്റ്റർ, കുയ്യാലിൽ മഹ്മൂദ് ഹാജി, സി.കെ. സൂപ്പി, നാച്ചാണ്ടി അബ്ദുല്ല ഹാജി, പനങ്ങാട്ട് കുഞ്ഞബ്ദുല്ല, ചെറുകുന്നുമ്മൽ മൊയ്തു, കുനിയിൽ അന്ത്രു, സി.കെ. മുബാറക്ക്, തൈക്കണ്ടി അഹ്മദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192237/ayanchery-grampanchayath-distributed-inter-cropping-seeds-farmers)