#Convention| കൺവെൻഷൻ ; ഭിന്നിപ്പിന്റെ പ്രചാരകനായി മോദി മാറി: ഷംസുദ്ദീൻ എംഎൽഎ

#Convention| കൺവെൻഷൻ ; ഭിന്നിപ്പിന്റെ പ്രചാരകനായി മോദി മാറി: ഷംസുദ്ദീൻ എംഎൽഎ
Mar 17, 2024 09:36 PM | By Kavya N

വടകര : (vatakaranews.com) ഭിന്നിപ്പിന്റെ പ്രചാരകരെ വടകരയിലെ ജനം തിരിച്ചറിയുമെന്ന് ഷംസുദ്ദീൻ എംഎൽഎ. വടകര നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതത്തിന്റെ പേരിൽ മതിലുകൾ തീർത്ത് വിദ്വേഷം പടർത്തുകയാണ് നരേന്ദ്രമോദിയും കൂട്ടരും. അവരുടെ വിഭാഗീയ പ്രചാരണത്തിന് കൂട്ടുനിൽക്കുകയാണ് കേരളത്തിലെ പിണറായി വിജയനും സിപിഎമ്മും.

ഭിന്നിപ്പിന്റെ പ്രചാരകനായി മോദി മാറിയിരിക്കുന്നു. വർഗീയ വിഘടന വാദികളെ പരാജയപ്പെടുത്തി ഇന്ത്യ മുന്നണി അധികാരത്തിൽ വരുന്നതിന് സിപിഎമ്മിന് യാതൊരു റോളും ഇല്ല. ബിജെപി യെ പ്രതിരോധിക്കുന്ന മതേതര മുന്നണിയാണ് ഇന്ത്യ മുന്നണി. സാധാരണ ജനങ്ങൾക്ക് പെൻഷനും സർക്കാർ ജീവനക്കാർക്ക് ശമ്പളവും കിട്ടുന്നില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും കൃത്യമായി മാസപ്പടി ലഭിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിന് പിന്നിലുള്ള ബിജെപിയുടെ അജണ്ടകൾ കൃത്യമായി രാജ്യത്തെ മതേതര മനസ്സുകൾ തിരിച്ചറിയുന്നു.

വർഗീയ വിഘടനവാദികളെ ജനം വരുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു., ഓർക്കാട്ടേരി ടൗണിൽ നിന്നും സ്ഥാനാർത്ഥി ഷാഫി പറമ്പിൽ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കച്ചേരി മൈതാനിയിലേക്ക് ആനയിച്ചു.. പാലക്കാട് നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമർശം സിപിഎം-ബിജെപി ബാന്ധവം തുറന്നുകാട്ടുന്നതാണെന്ന് വടകര പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.

സിപിഎമ്മും ബിജെപിയും പരസ്പരം എത്രകണ്ട് സഹായിച്ചാലും വടകരയും കേരളവും രാജ്യവും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യും. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയവും അതിന് കുടപിടിക്കുന്ന സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും വടകരയിലെ ജനത കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയ ഒരു മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് വരില്ലെന്ന ഉറപ്പ് സുരേന്ദ്രൻ നൽകുന്നത്. സിപിഎമ്മുമായി കാലങ്ങളായി വെയ്ക്കുന്ന ധാരണയാണ് പരസ്യമായി സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ചു പറഞ്ഞിരിക്കുന്നത്.

സുരേന്ദ്രനും ഒപ്പമുള്ള വരും സിപിഎമ്മും എത്ര ശ്രമിച്ചാലും വടകര വർഗീയ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതും. തൃശ്ശൂരിലും ഇരുകൂട്ടരും തമ്മിൽ സമാനമായ അന്തർധാര ഉണ്ട് ഷാഫി പറഞ്ഞു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കെ കെ രമ എം എൽ എ, പാറക്കല്‍ അബ്ദുളള , എൻ വേണു, ഒ.കെ. കുഞ്ഞബ്ദുള്ള പ്രദീപ് ചോമ്പാല , എം സി വടകര,എൻ പി അബ്‌ദുല്ല ഹാജി,,അഹമ്മദ് പുന്നക്കൽ, സുനിൽ മടപ്പള്ളി,പറമ്പത്ത് പ്രഭാകരൻ സതീശൻ കുരിയാടി,, ബാബു ഒഞ്ചിയം, അഡ്വ നാരായണൻ നായർ,പി.കെ ഹബീബ്, പി പി ജാഫർ . വി.പി ദുല്‍ഖിഫില്‍, എന്നിവർ പ്രസംഗിച്ചു.

#Convention # Modi #become #propagandist #division #Shamsuddhin #MLA

Next TV

Related Stories
 #KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

Apr 29, 2024 08:57 PM

#KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ....

Read More >>
#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

Apr 29, 2024 08:18 PM

#memundaHigherSecondarySchool | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക്...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:47 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും...

Read More >>
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 06:16 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം...

Read More >>
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories