---
title: "ആയഞ്ചേരിയില്‍  കുടിവെള്ള പരിശോധനയ്ക്ക് തുടക്കമായി "
english_title: " In Ayancherry Beginning of drinking water testing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19255/in-ayancherry-beginning-of-drinking-water-testing"
published_at: "2022-01-05T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5390e5e769_water expection .jpg"
keywords: []
---

# ആയഞ്ചേരിയില്‍  കുടിവെള്ള പരിശോധനയ്ക്ക് തുടക്കമായി 

> **Lead Summary:** ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കുടി വെള്ള പരിശോധനയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. മണ്ണിന്റെ ജൈവ വൈവിധ്യം വര്‍ദ്ധിപ്പിച്ച് വെള്ളത്തെ ശുദ്ധീകരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കരിച്ച് നടപ്പിലാക്കും. ജലജീവന്‍ പദ്ധതിയുടെ ഭാഗമായാണ് വെള്ളത്തിന്റെ ഗുണം നിലവാരം പരിശോധിക്കുന്നത്.

## Article Content

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കുടി വെള്ള പരിശോധനയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. മണ്ണിന്റെ ജൈവ വൈവിധ്യം വര്‍ദ്ധിപ്പിച്ച് വെള്ളത്തെ ശുദ്ധീകരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കരിച്ച് നടപ്പിലാക്കും. ജലജീവന്‍ പദ്ധതിയുടെ ഭാഗമായാണ് വെള്ളത്തിന്റെ ഗുണം നിലവാരം പരിശോധിക്കുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളിലെത്തി വെള്ളം ശേഖരിച്ച് വെള്ളത്തിന്റെ പി.എച്ച് മൂല്യം, ടര്‍ബിലിറ്റി, ഇരുമ്പ് അംശം, ക്ലോറൈഡ്, നൈട്രേറ്റ്, ഫ്‌ലൂറൈഡ്, ടോട്ടല്‍ ആല്‍ക്കലിറ്റി, അമോണിയ, ഫോസ്‌ഫേറ്റ്, ടോട്ടല്‍ ഹാര്‍ഡ്‌നസ്സ്, റസിഡ്യൂല്‍ ക്ലോറൈഡ്, കോളിഫോം ബാക്റ്റീരിയ തുടങ്ങിയവ പരിശോധിച്ച് പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ റിസല്‍ട്ട് കൈമാറുമെന്നും അപാകതയുള്ളവ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മെമ്പര്‍ പറഞ്ഞു.

വികസന സമിതി കണ്‍വീനര്‍ അക്കരോല്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.എം.എം മുഹമ്മദ്, സി.എച്ച് അഷറഫ് മാസ്റ്റര്‍, അജനാസ് പി.പി, വളണ്ടിയര്‍മാരായ ദീപ തിയ്യര്‍ കുന്നത്ത്, സല്‍മ തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19255/in-ayancherry-beginning-of-drinking-water-testing)