---
title: "കേരളത്തെ കലാപ ഭൂമിയാക്കരുത് ; നാടെങ്ങും  സിപിഐ (എം) ബഹുജന കൂട്ടായ്മ"
english_title: " Do not make Kerala a land of riots; All over the country CPI (M) Mass Alliance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19262/do-not-make-kerala-a-land-of-riots-all-over-the-country-cpi-m-mass-alliance"
published_at: "2022-01-05T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5433e8d5ed_cpm -kalleri.jpg"
keywords: []
---

# കേരളത്തെ കലാപ ഭൂമിയാക്കരുത് ; നാടെങ്ങും  സിപിഐ (എം) ബഹുജന കൂട്ടായ്മ

> **Lead Summary:** വടകര: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകള്‍ അണിനിരന്നു. കോവിഡ് ചട്ടം പാലിച്ച് നടന്ന കൂട്ടായ്മയില്‍ ജീവിതത്തിന്റെ നാനാതുറയില്‍പ്പെട്ടവരും കല, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കാളികളായി.

## Article Content

വടകര: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകള്‍ അണിനിരന്നു. കോവിഡ് ചട്ടം പാലിച്ച് നടന്ന കൂട്ടായ്മയില്‍ ജീവിതത്തിന്റെ നാനാതുറയില്‍പ്പെട്ടവരും കല, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കാളികളായി.

തലശേരിയില്‍ മുസ്ലിം ആരാധനാലയം സംരക്ഷിക്കുന്നതിനിടയില്‍ ആര്‍എസ്എസുകാര്‍ കൊലചെയ്ത യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിദിനത്തിലാണ് മതേതരകൂട്ടായ്മ സംഘടിപ്പിച്ചത്. സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും നാടിനെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടാനും ആര്‍എസ്എസും എസ്ഡിപിഐയും മത്സരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അണിനിരത്തി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ കടിയങ്ങാട്ടും, ജില്ലാ സെക്രട്ടറി പി മോഹനന്‍ പുതിയങ്ങാടിയിലും സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ മുതലക്കുളത്തും ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

** വില്യാപ്പള്ളി :** പൊന്മേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലേരിയില്‍ നടന്ന ബഹുജന കൂട്ടായ്മ സിപിഐ എം വടകര ഏരിയാ കമ്മറ്റിയംഗം സഖാവ് ബല്‍റാംമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മറ്റി അംഗം വിടി ബാലന്‍ മാസ്റ്റര്‍, ടി പി ദാമോദരന്‍, എം കെ . നാണു തുടങ്ങിയവര്‍ സംസാരിച്ചു

** നാദാപുരം : **പാറക്കടവില്‍ ജില്ലാ സെക്രട്ടറിയറ്റംഗം വി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എടച്ചേരിയില്‍ ഏരിയാ സെക്രട്ടറി പി പി ചാത്തുവും നാദാപുരത്ത് ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷും ഉദ്ഘാടനംചെയ്തു. കുറ്റ്യാടി സിപിഐ എം കുന്നുമ്മല്‍ ഏരിയയില്‍ 17 ലോക്കല്‍ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ നടന്നു. കായക്കൊടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനംചെയ്തു. വി പി സുരേന്ദ്രന്‍ അധ്യക്ഷനായി.

കെ ചന്ദ്രന്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക മുള്ളന്‍കുന്നിലും കെ കെ ദിനേശന്‍ കക്കട്ടിലും കെ കൃഷ്ണന്‍ കുണ്ടുതോട്ടിലും ചാത്തങ്കോട്ടുനട കെസിഇയു (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19262/do-not-make-kerala-a-land-of-riots-all-over-the-country-cpi-m-mass-alliance)