---
title: "#anniversarry | കമ്പ്യൂട്ടർ ലാബ്; മുട്ടുങ്ങൽ വിഡി എൽ പി സ്കൂൾ വാർഷികം"
english_title: "#ComputerLab #Muttungal #VDP #School #anniversarry "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192719/computerlab-muttungal-vdp-school-anniversarry"
published_at: "2024-03-18T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f85a667493c_lab.jpg"
keywords: []
---

# #anniversarry | കമ്പ്യൂട്ടർ ലാബ്; മുട്ടുങ്ങൽ വിഡി എൽ പി സ്കൂൾ വാർഷികം

> **Lead Summary:** **വടകര:[ **മുട്ടുങ്ങൽ വിഡി എൽ പി സ്കൂൾ വാർഷികം കെ.കെ രമ എം.എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ ഭാഷാ സത്യൻ, ഡോ: വിസ്മയ,തരുൺ ദേവ്, എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച നീഹാര , ബിദകലാന. അൽ മാഹിർ സ്കോളർഷിപ്പ് ലഭിച്ച റഹ്ഷശഭ എന്നിവരെ ആദരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനവും നടന്നു.

## Article Content

**വടകര:[ **മുട്ടുങ്ങൽ വിഡി എൽ പി സ്കൂൾ വാർഷികം കെ.കെ രമ എം.എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ ഭാഷാ സത്യൻ, ഡോ: വിസ്മയ,തരുൺ ദേവ്, എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച നീഹാര , ബിദകലാന. അൽ മാഹിർ സ്കോളർഷിപ്പ് ലഭിച്ച റഹ്ഷശഭ എന്നിവരെ ആദരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനവും നടന്നു.

എഡ്യു ക്യാമ്പ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും, ട്രോഫിയും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കുട്ടികളുടെയും, രക്ഷിതാക്കളുടെയും നൃത്തനൃത്യങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. വാർഡ് മെമ്പർ ആബിദമുസ്തഫ, നിജിൻ മാസ്റ്റർ, ആർ.സത്യൻ, എം രാജൻ, ആർ. വിശ്വൻ, അജേഷ് കുമാർ, സ്മിത കെ.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192719/computerlab-muttungal-vdp-school-anniversarry)