---
title: "#ShafiParambil|ഷാഫി പറമ്പിൽ ചോമ്പാൽ തുറമുഖം സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി "
english_title: "#ShafiParambil #visits #Chombal #port #seeks #votes "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192722/shafiparambil-visits-chombal-port-seeks-votes"
published_at: "2024-03-18T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f85e368247b_shafi_valayamjpg"
keywords: []
---

# #ShafiParambil|ഷാഫി പറമ്പിൽ ചോമ്പാൽ തുറമുഖം സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി 

> **Lead Summary:**  വടകര :(**vatakaranews.in**) യുഡിഎഫ് - ആർ എം പി മുന്നണി സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ചോമ്പാൽ തുറമുഖം സന്ദർശിച്ച് മത്സ്യ തൊഴിലാളികളുടെ പരിവേദനങ്ങളും ഹാർബറിലെ ശോച്യാവസ്ഥയും നേരിൽ കണ്ടു.

## Article Content

 വടകര :(**vatakaranews.in**) യുഡിഎഫ് - ആർ എം പി മുന്നണി സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ചോമ്പാൽ തുറമുഖം സന്ദർശിച്ച് മത്സ്യ തൊഴിലാളികളുടെ പരിവേദനങ്ങളും ഹാർബറിലെ ശോച്യാവസ്ഥയും നേരിൽ കണ്ടു.

തുറമുഖത്ത് നിന്ന് വോട്ടഭ്യർത്ഥനയും നടത്തി. തുറമുഖത്ത് മത്സ്യ തൊഴിലാളികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നു.തുറമുഖത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ഷാഫി പറമ്പിൽ ഉറപ്പ് നൽകി.

ചോമ്പാല സിഎസ്ഐ മുള്ളർ കോളജ്, കുഞ്ഞിപ്പള്ളി എസ് എം ഐ കോളജ്, കുഞ്ഞിപ്പള്ളി എന്നിവ:സന്ദർശിച്ചു. സ്ഥാനാർത്ഥിക്കൊപ്പം മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, എൻ പി അബ്ദുള്ള ഹാജി കുളങ്ങര ചന്ദ്രൻ, പി.

ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല , കെ. അൻവർഹാജി, 'ടി സി രാമചന്ദ്രൻ, വി കെ അനിൽകുമാർ, കെ. കെ ഷെറിൻകുമാർ, വി പി ദുൽക്കിഫിൽ, അഫ്‌നാസ് ചോറോട്, കവിത അനിൽകുമാർ, ,ഹാരിസ് മുക്കാളി, കെ. പി. രവീന്ദ്രൻ, ആനിക്ക ശിവൻ, ദേവജിത്ത് കാരായി,ഇമ്പായി നടേമ്മൽഎന്നിവരുമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192722/shafiparambil-visits-chombal-port-seeks-votes)