---
title: "#KPSreesan | സി കെ പി യുടെ വിമർശനങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി പറയുമെന്ന് കെ പി ശ്രീശൻ"
english_title: "#State #Leadership  #Respond #CKP's #Criticisms #KPSreesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192733/state-leadership-respond-ckps-criticisms-kpsreesan"
published_at: "2024-03-18T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f86a9f2a05a_sreeshan.jpg"
keywords: []
---

# #KPSreesan | സി കെ പി യുടെ വിമർശനങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി പറയുമെന്ന് കെ പി ശ്രീശൻ

> **Lead Summary:** വടകര : **(vatakaranews.in**)മുതിർന്ന ബി ജെ പി നേതാവ് സി കെ പത്മനാഭൻ നേതൃത്വത്തിന് എതിരെ നടത്തിയ പരസ്യ പ്രതികരണത്തിന് സംസ്ഥാന ബി ജെ പി നേതൃത്വം പ്രതികരിക്കുമെന്ന് ബി ജെ പി ദേശീയ കൗൺസിൽ അംഗം കെ പി ശ്രീശൻ.

## Article Content

വടകര : **(vatakaranews.in**)മുതിർന്ന ബി ജെ പി നേതാവ് സി കെ പത്മനാഭൻ നേതൃത്വത്തിന് എതിരെ നടത്തിയ പരസ്യ പ്രതികരണത്തിന് സംസ്ഥാന ബി ജെ പി നേതൃത്വം പ്രതികരിക്കുമെന്ന് ബി ജെ പി ദേശീയ കൗൺസിൽ അംഗം കെ പി ശ്രീശൻ.

ബുധനാഴ്ച വടകരയിൽ നടക്കുന്ന എൻ ഡി എ സ്ഥാനാർത്ഥിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വടകരയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മറ്റു പാർട്ടികളിൽ നിന്ന് കടന്ന് വരുന്ന നേതാക്കൾക്ക് അമിത പ്രാധാന്യം നൽകുന്നത് പഴ കാല നേതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഉത്തരേന്ത്യയിൽ സ്വീകരിക്കുന്ന വർഗീയ സമീപനം കേരളത്തിൽ സ്വീകരിച്ചാൽ കനത്ത തിരച്ചടി നേരിടേണ്ടി വരുന്ന മെന്നും സി കെ പത്മനാഭൻ മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192733/state-leadership-respond-ckps-criticisms-kpsreesan)