---
title: "കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം  പ്രവര്‍ത്തനക്ഷമമാക്കണം: മനയത്ത് ചന്ദ്രന്‍"
english_title: " Health sub-center in Kuriyadi should be made operational: Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19277/health-sub-center-in-kuriyadi-should-be-made-operational-manayath-chandran"
published_at: "2022-01-05T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5593509b44_MANAYATH CHANDRAN.jpg"
keywords: []
---

# കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം  പ്രവര്‍ത്തനക്ഷമമാക്കണം: മനയത്ത് ചന്ദ്രന്‍

> **Lead Summary:** വടകര : ചോറോട് പഞ്ചായത്തിലെ തീരദേശ മേഖലയായ കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത്. ആരോഗ്യ ഉപ കേന്ദ്രത്തിന് മുന്നില്‍ ജനത മത്സ്യ തൊഴിലാളി യൂണിയന്‍ (എച്ച്.എം.എസ്) കുരിയാടി യൂണിറ്റ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡോക്ടറുടെ സേവനമോ, മരുന്ന് വിതരണമോ ഇല്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്.

## Article Content

വടകര : ചോറോട് പഞ്ചായത്തിലെ തീരദേശ മേഖലയായ കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത്. ആരോഗ്യ ഉപ കേന്ദ്രത്തിന് മുന്നില്‍ ജനത മത്സ്യ തൊഴിലാളി യൂണിയന്‍ (എച്ച്.എം.എസ്) കുരിയാടി യൂണിറ്റ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡോക്ടറുടെ സേവനമോ, മരുന്ന് വിതരണമോ ഇല്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്.

തുടക്കത്തില്‍ മാസത്തില്‍ ഒരു ദിവസം ഒരു ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു. നാലുവര്‍ഷം മുമ്പ് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആയിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്റെ ഏക ആശ്രയമായിരുന്നു കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം.

ആരോഗ്യ ഉപ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പ്രൈമറി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി സ്ഥിരമായ ചികിത്സ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി കടലോര നിവാസികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി വിപുലമായ പ്രക്ഷോഭങ്ങള്‍ക്ക് എല്‍ജെഡി നേതൃത്വം നല്‍കും.

മനയത്ത് ചന്ദ്രന്‍ പറഞ്ഞു. കെ.പി പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ധര്‍ണ്ണ സമരത്തില്‍ കൈതയില്‍ പ്രകാശന്‍ ആമുഖ പ്രഭാഷണം നടത്തി. പി. ഹരീന്ദ്രന്‍, കെ. രമേശന്‍, പി. പത്മജ, പി.പി ബേബി, കെ. ജനാര്‍ദ്ധനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19277/health-sub-center-in-kuriyadi-should-be-made-operational-manayath-chandran)