---
title: "#Mustafa | അഭിമാന മുഹൂർത്തം; മുസ്തഫ ഒഞ്ചിയത്തിന് രണ്ടാമൂഴം"
english_title: "#proud #moment #Mustafa #Onjiam #second #command"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192818/proud-moment-mustafa-onjiam-second-command"
published_at: "2024-03-19T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9315d0578b_mustafa.jpg"
keywords: []
---

# #Mustafa | അഭിമാന മുഹൂർത്തം; മുസ്തഫ ഒഞ്ചിയത്തിന് രണ്ടാമൂഴം

> **Lead Summary:** **ഒഞ്ചിയം : **കെ.എം.സി.സി ബുദയ്യ ഏരിയാ കമ്മിറ്റിയുടെ പ്രസിഡണ്ടായി തുടർച്ചയായി രണ്ടാം തവണയും മുസ്തഫ ഒഞ്ചിയം തെരഞ്ഞെടുക്കപ്പെട്ടു. 2024- 25 വർഷത്തേക്കുള്ള കാലയളവിലെ ഭാരവാഹികളും നിലവിൽ വന്നു. സമൂഹത്തിന് സേവന സന്നദ്ധരായ വളണ്ടിയർമാരെ വാർത്തെടുക്കുന്നതിൽ കെഎംസിസി എന്നും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ഒഞ്ചിയം : **കെ.എം.സി.സി ബുദയ്യ ഏരിയാ കമ്മിറ്റിയുടെ പ്രസിഡണ്ടായി തുടർച്ചയായി രണ്ടാം തവണയും മുസ്തഫ ഒഞ്ചിയം തെരഞ്ഞെടുക്കപ്പെട്ടു. 2024- 25 വർഷത്തേക്കുള്ള കാലയളവിലെ ഭാരവാഹികളും നിലവിൽ വന്നു. സമൂഹത്തിന് സേവന സന്നദ്ധരായ വളണ്ടിയർമാരെ വാർത്തെടുക്കുന്നതിൽ കെഎംസിസി എന്നും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്തഫ ഒഞ്ചിയത്തെ കൂടാതെ സഹ ഭാരവാഹികളിലൊരാളായി ഗഫൂർ ഒഞ്ചിയവും ചുമതലയേറ്റു.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വാലിപ്പറമ്പത്ത് ഹമീദിന്റെയും, കുഞ്ഞാമിയുടെയും മകനാണ്.

വർഷങ്ങളായി ബഹ്റൈനിലുള്ള മുസ്തഫ അശരണരെ കൈ പിടിച്ചു ഉയർത്തുന്നതിൽ എന്നും മുൻപന്തിയിലാണ് . രണ്ടാം തവണയും കെഎംസിസിയുടെ പ്രസിഡണ്ട് ആയതിൽ അഭിമാനിക്കുകയാണ് കുടുംബവും ഒപ്പം ഒഞ്ചിയത്തെ നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192818/proud-moment-mustafa-onjiam-second-command)