---
title: "ചോറോട് രാമത്ത് കാവില്‍ കളിയാട്ടം; ആഘോഷ കമ്മിറ്റി രൂപീകരിച്ചു "
english_title: "The committee was formed for the KALIYATTA festival at the Chorode Ramath Puthiyakavu Sri Muchilottu Bhagwati temple."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19299/the-committee-was-formed-for-the-kaliyatta-festival-at-the-chorode-ramath-puthiyakavu-sri-muchilottu-bhagwati-temple"
published_at: "2022-01-05T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5798c107ef_KALIYATTAM MEETING .jpg"
keywords: []
---

# ചോറോട് രാമത്ത് കാവില്‍ കളിയാട്ടം; ആഘോഷ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **വടകര: **കോഴിക്കേട് ജില്ലയിലെ ഏക മുച്ചിലോട്ട് കാവായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി കാരണം കളിയാട്ടം നടത്തിയിരുന്നില്ല. ഈ വര്‍ഷത്തെ കളിയാട്ടം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തും.

## Article Content

**വടകര: **കോഴിക്കേട് ജില്ലയിലെ ഏക മുച്ചിലോട്ട് കാവായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി കാരണം കളിയാട്ടം നടത്തിയിരുന്നില്ല. ഈ വര്‍ഷത്തെ കളിയാട്ടം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തും.

കലവറ നിറക്കല്‍, ഘോഷയാത്രകള്‍, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്ര ചടങ്ങുകളും, തെയ്യങ്ങളും ആചാരപ്രകാരം നടക്കും. ഭക്തജനങ്ങളുടെ യോഗത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രസാദ് വിലങ്ങില്‍ വിശദീകരണം നല്‍കി. രാജേഷ് ചോറോട്, എന്‍ .കെ.മോഹനന്‍, പി.പി.സുരേന്ദ്രന്‍, ബിജുവി.ടി.കെ സംസാരിച്ചു. ഭാരവാഹികള്‍: പി.പി.സുരേന്ദ്രന്‍ (പ്രസിഡണ്ട്) ബിജു വി.ടി.കെ.(സെക്രട്ടറി) സുരേഷ് പി.കെ.(ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായ് 201 അംഗ ആഘോഷ കമ്മിറ്റി രൂപികരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19299/the-committee-was-formed-for-the-kaliyatta-festival-at-the-chorode-ramath-puthiyakavu-sri-muchilottu-bhagwati-temple)