---
title: "മലോല്‍ മുക്കില്‍ ഹൈമാസ്  ലൈറ്റ് കെ കെ രമ എംഎല്‍എ നാടിന് സമര്‍പ്പിച്ചു"
english_title: " KK Rema MLA inaugurated Highmas Light in chorode malolmukku "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19307/kk-rema-mla-inaugurated-highmas-light-in-chorode-malolmukku"
published_at: "2022-01-05T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d58233bb409_k k rama mla .jpg"
keywords: []
---

# മലോല്‍ മുക്കില്‍ ഹൈമാസ്  ലൈറ്റ് കെ കെ രമ എംഎല്‍എ നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **വൈക്കിലശ്ശേരി:** ചോറോട് ഗ്രാമപഞ്ചായത്ത് മുലാല്‍ മുക്കില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കെ കെ രമ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. വടകര മുന്‍ എം.എല്‍എ സി.കെ.നാണു വിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് സ്ഥാപിച്ചത്.

## Article Content

**വൈക്കിലശ്ശേരി:** ചോറോട് ഗ്രാമപഞ്ചായത്ത് മുലാല്‍ മുക്കില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കെ കെ രമ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. വടകര മുന്‍ എം.എല്‍എ സി.കെ.നാണു വിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് സ്ഥാപിച്ചത്.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ മലോല്‍സദാനന്ദനെ ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം.വിമല ആദരിച്ചു.

രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ എന്‍. നിധിന്‍, സി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ഒ.എം.അസീസ് മാസ്റ്റര്‍, കെ.എം.നാരായണന്‍, കെ.കെ.സദാശിവന്‍, സി.എം.രജി, വി.പി.മനോജ്, സുരേന്ദ്രന്‍ പി.പി. എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍ സ്വാഗതവും വികസന സമിതി കണ്‍വീനര്‍ വി വിനോദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19307/kk-rema-mla-inaugurated-highmas-light-in-chorode-malolmukku)