---
title: "#Secularmeeting | ഉദ്ഘാടനം എം മുകുന്ദൻ; 23 ന് വടകരയിൽ സെക്കുലർ സംഗമം"
english_title: "#Inauguration #M.Mukundan #Secularmeeting #Vadakara #23rd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193081/inauguration-mmukundan-secularmeeting-vadakara-23rd"
published_at: "2024-03-20T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa858f9293e_mukundhan.jpg"
keywords: []
---

# #Secularmeeting | ഉദ്ഘാടനം എം മുകുന്ദൻ; 23 ന് വടകരയിൽ സെക്കുലർ സംഗമം

> **Lead Summary:** **വടകര :[ **വർഗീയ ഭീകരതയ്‌ക്കെതിരെ രാജ്യത്തിന്റെ മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മാർച്ച്‌ 23 ന് വടകരയിൽ സെക്കുലർ സംഗമം നടക്കുന്നു.നാരായണ നഗരം ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജീകരിച്ച ഭഗത് സിംഗ് നഗറിലാണ് സെക്കുലർ സംഗമം നടക്കുക.

## Article Content

**വടകര :[ **വർഗീയ ഭീകരതയ്‌ക്കെതിരെ രാജ്യത്തിന്റെ മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മാർച്ച്‌ 23 ന് വടകരയിൽ സെക്കുലർ സംഗമം നടക്കുന്നു.നാരായണ നഗരം ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജീകരിച്ച ഭഗത് സിംഗ് നഗറിലാണ് സെക്കുലർ സംഗമം നടക്കുക.

മതാധിഷ്ഠിതമാക്കി പൗരത്വ ഭേദഗതി കൊണ്ടുവന്നതടക്കം ഭരണഘടനയുടെ മൗലിക ദർശനങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് അധികാര വാഴ്ചക്കെതിരെ പ്രതിരോധമുയർത്തണമെന്നാവശ്യപെട്ടുകൊണ്ടാണ് സെക്കുലർ സംഗമം സംഘടിപ്പിക്കുന്നത്. 

മതനിരപേക്ഷ ജനാധിപത്യ നിലപാടുകളെ സംരക്ഷിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരണമെന്ന് അഭ്യർഥിച്ചു കൊണ്ട് നടക്കുന്ന സംഗമം വൈകിട്ട് 6 മണിക്ക് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

കെ പി രാമനുണ്ണി,ഡോക്ടർ ഖദീജ മുംതാസ്,പി കെ പാറക്കടവ്, ഇന്ദുമേനോൻ,കെ അജിത,വി ടി മുരളി,പ്രൊഫസർ കെ പാപ്പൂട്ടി തുടങ്ങി നൂറോളം വരുന്ന എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നു. സോളോ നാടകങ്ങൾ,കവിതലാപനം,ഗാനാലാപനം എന്നിങ്ങനെ വിവിധ കലാപരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193081/inauguration-mmukundan-secularmeeting-vadakara-23rd)