---
title: "ഒഞ്ചിയത്ത്  സ്‌നേഹവീടൊരുക്കി ആര്‍എംപിഐ പ്രവര്‍ത്തകര്‍ "
english_title: " RMPI workers build a house for a widow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19311/rmpi-workers-build-a-house-for-a-widow"
published_at: "2022-01-05T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5867918739_latha house .jpg"
keywords: []
---

# ഒഞ്ചിയത്ത്  സ്‌നേഹവീടൊരുക്കി ആര്‍എംപിഐ പ്രവര്‍ത്തകര്‍ 

> **Lead Summary:** വടകര: ഒഞ്ചിയം മനക്കല്‍ ലതയ്ക്കും കുടുംബത്തിനും ആര്‍.എം.പി.ഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനം ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു നിര്‍വ്വഹിച്ചു.

## Article Content

വടകര: ഒഞ്ചിയം മനക്കല്‍ ലതയ്ക്കും കുടുംബത്തിനും ആര്‍.എം.പി.ഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനം ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു നിര്‍വ്വഹിച്ചു.

ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം നിരാലംബരായ ലതയുടേയും രണ്ട് പെണ്‍മക്കളുടെയും ദുരവസ്ഥ മനസിലാക്കിയ പ്രദേശത്തെ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ ഉദാരമതികളുടെ സഹായത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

സ്‌നേഹ വീട്ടുമുറ്റത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്.

വടകര എം.എല്‍.എ കെ.കെ രമ, കുളങ്ങര ചന്ദ്രന്‍, ടി.കെ സിബി, കെ.എന്‍ അശോകന്‍, പി.ശ്രീജിത്ത്, ബാബുരാജ് എന്നിവരും അര്‍.എം.പി.ഐ പ്രവര്‍ത്തകരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19311/rmpi-workers-build-a-house-for-a-widow)