---
title: "കലക്ടറേറ്റില്‍ നാളെ  പാചകവാതക അദാലത്ത് "
english_title: "LPG court tomorrow at the KOzhikode Collectorate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19320/lpg-court-tomorrow-at-the-kozhikode-collectorate"
published_at: "2022-01-05T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d59171aebd0_lpg photo.jpg"
keywords: []
---

# കലക്ടറേറ്റില്‍ നാളെ  പാചകവാതക അദാലത്ത് 

> **Lead Summary:** കോഴിക്കോട് : ജില്ലയിലെ പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പാചകവാതക അദാലത്ത്( എല്‍.പി.ജി ഓപ്പണ്‍ ഫോറം) ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ജനുവരി 6) രാവിലെ 11 മണിയ്ക്ക് നടക്കും. ജില്ലയിലെ ഗ്യാസ് ഏജന്‍സി, ഓയില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഹാജരായി പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

കോഴിക്കോട് : ജില്ലയിലെ പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പാചകവാതക അദാലത്ത്( എല്‍.പി.ജി ഓപ്പണ്‍ ഫോറം) ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ജനുവരി 6) രാവിലെ 11 മണിയ്ക്ക് നടക്കും. ജില്ലയിലെ ഗ്യാസ് ഏജന്‍സി, ഓയില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഹാജരായി പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

** **പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ; ജനുവരി 10 നകം അപേക്ഷ സര്‍പ്പിക്കണം** **

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപനമേധാവികള്‍ക്ക് ജനുവരി 10 നകം അപേക്ഷ സര്‍പ്പിക്കേണ്ടതും സ്ഥാപനമേധാവി ഇവ പരിശോധിച്ച് ജനുവരി 15 നകം ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പ് പദ്ധതി എന്‍ഐസി യുടെ ഇ.ബി.ടി സൈറ്റില്‍ നിന്നും മാറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇഗ്രാന്റ്‌സ് 3.0 വഴി നടപ്പിലാക്കുന്നതിന് ഉത്തരവായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19320/lpg-court-tomorrow-at-the-kozhikode-collectorate)