---
title: "നഗരസഭയിലെ താമസക്കാര്‍ക്ക്  സൗജന്യ തൊഴില്‍ പരിശീലനം"
english_title: " For residents of the municipality Free job training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19325/for-residents-of-the-municipality-free-job-training"
published_at: "2022-01-05T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d59a5f013a0_hotel mangement.jpg"
keywords: []
---

# നഗരസഭയിലെ താമസക്കാര്‍ക്ക്  സൗജന്യ തൊഴില്‍ പരിശീലനം

> **Lead Summary:** വടകര: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷനും കുടുംബശ്രീയും സംസ്ഥാന സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് എഡ്യുക്കേഷണല്‍ ഗൈഡന്‍സും(സി.ഇ.ഇ.ജി) സംയുക്തമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ ( ആയുര്‍വേദ സ്പാ തെറാപ്പി ), മള്‍ട്ടി കുസിന്‍ കുക്ക് (ഹോട്ടല്‍ മാനേജ്‌മെന്റ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമാണ്. പഠന സാമഗ്രികള്‍ സൗജന്യമായി ലഭിക്കും.

## Article Content

വടകര: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷനും കുടുംബശ്രീയും സംസ്ഥാന സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് എഡ്യുക്കേഷണല്‍ ഗൈഡന്‍സും(സി.ഇ.ഇ.ജി) സംയുക്തമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ ( ആയുര്‍വേദ സ്പാ തെറാപ്പി ), മള്‍ട്ടി കുസിന്‍ കുക്ക് (ഹോട്ടല്‍ മാനേജ്‌മെന്റ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമാണ്. പഠന സാമഗ്രികള്‍ സൗജന്യമായി ലഭിക്കും.

റെസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് ഭക്ഷണവും താമസവും ലഭിക്കും. നോണ്‍ റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും ജോലിയും ലഭിക്കുന്നതിനു പുറമേ പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

അപേക്ഷകര്‍ എസ്എല്‍സി/പ്ലസ് ടു പാസ്സായ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസക്കാരും ആയിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 8592921166, 8592921144

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19325/for-residents-of-the-municipality-free-job-training)