---
title: " വടകര നഗരസഭയുടെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിക്ക്  മീനങ്ങാടി പഞ്ചായത്തിന്റെ സഹായം"
english_title: "For Carbon Neutral Project of Vadakara Municipality Assistance of Meenangadi Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19327/for-carbon-neutral-project-of-vadakara-municipality-assistance-of-meenangadi-panchayat"
published_at: "2022-01-05T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d59ecfbbd91_meenangadi panchayath .jpg"
keywords: []
---

#  വടകര നഗരസഭയുടെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിക്ക്  മീനങ്ങാടി പഞ്ചായത്തിന്റെ സഹായം

> **Lead Summary:** **വടകര: ** പത്തുവര്‍ഷംകൊണ്ട് കാര്‍ബണ്‍ ന്യൂട്രല്‍ നഗരസഭ ആകാനുള്ള വടകരയുടെ ശ്രമത്തിന് സംസ്ഥാനത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായതാവുന്ന മീനങ്ങാടിയുടെ പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു.

## Article Content

**വടകര: ** പത്തുവര്‍ഷംകൊണ്ട് കാര്‍ബണ്‍ ന്യൂട്രല്‍ നഗരസഭ ആകാനുള്ള വടകരയുടെ ശ്രമത്തിന് സംസ്ഥാനത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായതാവുന്ന മീനങ്ങാടിയുടെ പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു.

വടകര മുനിസിപ്പാലിറ്റിയുടെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജന പരിപാടിയും ഗ്രീന്‍ ടെക്‌നോളജി സെന്ററും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഭരണസാരഥികള്‍.

ജെ.ടി.റോഡിലുള്ള ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. കെ. സതീശന്‍ മാസ്‌റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. പ്രജിത, ഹരിയാലി കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് . കെ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ. വിനയന്‍ , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, സെക്രട്ടറി ടി. പി. ചിന്നമ്മ, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇന്ദിര എന്‍. എം, വി. ഇ. ഒ നിധീഷ് സി. ആര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19327/for-carbon-neutral-project-of-vadakara-municipality-assistance-of-meenangadi-panchayat)