---
title: "പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി  കെല്‍ട്രോണില്‍ സൗജന്യ കോഴ്‌സുകള്‍"
english_title: " Free courses at Keltron for SC students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19331/free-courses-at-keltron-for-sc-students"
published_at: "2022-01-05T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5a2c965154_graphic photo.jpg"
keywords: []
---

# പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി  കെല്‍ട്രോണില്‍ സൗജന്യ കോഴ്‌സുകള്‍

> **Lead Summary:** കോഴിക്കോട് : എസ് സി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഗ്രാഫിക്‌സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി സൗജന്യ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത.

## Article Content

കോഴിക്കോട് : എസ് സി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഗ്രാഫിക്‌സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി സൗജന്യ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത.

താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും ഉള്‍പ്പെടെ സെന്ററില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2301772 / 8590605275 

** വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് : അപേക്ഷ തീയതി നീട്ടി **

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 202122 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോം ബോര്‍ഡിന്റെ kmtwwfb.org ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0495 2767213.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19331/free-courses-at-keltron-for-sc-students)