---
title: "#UDF | വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കും യുഡിഎഫ്"
english_title: "#UDF #willresist #move #subvert  #voterlist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193313/udf-willresist-movetosubvert-voterlist"
published_at: "2024-03-21T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbd61548b78_ssss.jpg"
keywords: []
---

# #UDF | വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കും യുഡിഎഫ്

> **Lead Summary:** **വടകര: [**വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താനുള്ള സി പി എം ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ നിയമപരമായും മറ്റും ചെറുക്കുമെന്ന് യുഡിഎഫ് ആർ എം പി നേതാക്കൾ സൂചിപ്പിച്ചു.

## Article Content

**വടകര: [**വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താനുള്ള സി പി എം ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ നിയമപരമായും മറ്റും ചെറുക്കുമെന്ന് യുഡിഎഫ് ആർ എം പി നേതാക്കൾ സൂചിപ്പിച്ചു.

പുതിയ വോട്ടുകൾ ചേർത്തത് പലതും ബി എൽ ഒ മാർക്ക് കൈമാറാതെ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിനെരെ താലൂക്ക് ഇലക്ഷൻ തഹസിൽദാരെ കണ്ടാണ് നേതാക്കൾ വിഷയം ശക്തമായി ഉന്നയിച്ചത്.

ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ,ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു .യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ ,വി എം ചന്ദ്രൻ ,സൂപ്പി നരിക്കാട്ടേരി ,കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ ,കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193313/udf-willresist-movetosubvert-voterlist)