---
title: "#Complaint| സിപിഎം എം എൽ എ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി പരാതി"
english_title: "#Complaint #CPM #MLA #violated #code #conduct #election"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193421/complaint-cpm-mla-violated-code-conduct-election-new"
published_at: "2024-03-21T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc49f23bb84_complaint.jpg"
keywords: []
---

# #Complaint| സിപിഎം എം എൽ എ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി പരാതി

> **Lead Summary:** **വടകര : **എംഎൽഎയും സിപിഎം നേതാവും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിയുമായ ടിപി രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി പരാതി. വടകര മുൻസിപ്പൽ പ്രദേശത്ത് മേഖലകളിൽ പേരാമ്പ്ര എം എൽ എ ആയ ടിപി രാമകൃഷ്ണനും വടകര മുൻസിപ്പൽ പേഴ്സൺനും സന്ദർശനം നടത്തുകയും.

## Article Content

**വടകര : **എംഎൽഎയും സിപിഎം നേതാവും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിയുമായ ടിപി രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി പരാതി. വടകര മുൻസിപ്പൽ പ്രദേശത്ത് മേഖലകളിൽ പേരാമ്പ്ര എം എൽ എ ആയ ടിപി രാമകൃഷ്ണനും വടകര മുൻസിപ്പൽ പേഴ്സൺനും സന്ദർശനം നടത്തുകയും.

ജനങ്ങളോട് കടൽഭിത്തി നിർമ്മാണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കി തരും എന്ന് പറഞ്ഞത്. സർക്കാർ ഉറപ്പ് പാലിക്കണമെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ വിജയിപ്പിക്കണമെന്നും പ്രദേശവാസികളോട് ആവശ്യപ്പെടുകയുണ്ടായി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇത് പെരുമാറ്റ ചട്ടലംഘനമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ജില്ലാ കലക്ടർക്ക് കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193421/complaint-cpm-mla-violated-code-conduct-election-new)