---
title: "#ManayathChandran | മോദി സർക്കാറിന്റെ അഴിമതി മൂടിവെക്കാൻ പ്രതിപക്ഷത്തെ വേട്ടയാടുന്നു : മനയത്ത് ചന്ദ്രൻ"
english_title: "#Opposition #hunted #coverup #Modi #government's #corruption #ManayathChandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193889/opposition-hunted-coverup-modi-governments-corruption-manayathchandran"
published_at: "2024-03-23T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fee2daaa333_rjd.jpg"
keywords: []
---

# #ManayathChandran | മോദി സർക്കാറിന്റെ അഴിമതി മൂടിവെക്കാൻ പ്രതിപക്ഷത്തെ വേട്ടയാടുന്നു : മനയത്ത് ചന്ദ്രൻ

> **Lead Summary:** **വടകര : [**മോദി സർക്കാർരാജ്യത്ത് ഇലക്ട്രൽ ബോണ്ട്‌ വഴിഅന്വേഷണ ഏജൻസികൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ കോടി കണക്കിന് രൂപയുടെ അഴിമതി മൂടിവെക്കാൻ അതേ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്നു ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു .

## Article Content

**വടകര : [**മോദി സർക്കാർരാജ്യത്ത് ഇലക്ട്രൽ ബോണ്ട്‌ വഴിഅന്വേഷണ ഏജൻസികൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ കോടി കണക്കിന് രൂപയുടെ അഴിമതി മൂടിവെക്കാൻ അതേ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്നു ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു .

ഇതിനെതിരെ രാജ്യത്തു ജനാധിപത്യം നിലനിൽക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു . മഹിളാ ജനതാദൾ(ആർ ജെ ഡി)വടകര മണ്ഡലം പ്രവർത്തക യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമല കളത്തിൽ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ദാമോദരൻ മാസ്റ്റർ ,പ്രസാദ് വിലങ്ങിൽ , എം സതി , ബേബി ബാലമ്പ്രത് , റീന രായരോത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193889/opposition-hunted-coverup-modi-governments-corruption-manayathchandran)