---
title: "#SilverJubilee | സില്‍വര്‍ ജൂബിലി; വടകര കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "#SilverJubilee #Preparations #complete #Vadakara #College #Engineering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193916/silverjubilee-preparations-complete-vadakara-college-engineering-new"
published_at: "2024-03-23T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff00a7aeb44_college.jpg"
keywords: []
---

# #SilverJubilee | സില്‍വര്‍ ജൂബിലി; വടകര കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **വടകര: [** സില്‍വര്‍ ജൂബിലിക്ക് വടകര കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിതമായ കോ ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രഫഷനല്‍ എജുക്കേഷന്റെ (കേപ്പ്) ആദ്യ സംരംഭമായ സ്ഥാപനമാണ് വടകര മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിങ് വടകര. 1999 ല്‍ സ്ഥാപിതമായ ഈ കോളജ് അതിന്റെ രജതജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെയാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്.

## Article Content

**വടകര: [** സില്‍വര്‍ ജൂബിലിക്ക് വടകര കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിതമായ കോ ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രഫഷനല്‍ എജുക്കേഷന്റെ (കേപ്പ്) ആദ്യ സംരംഭമായ സ്ഥാപനമാണ് വടകര മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിങ് വടകര. 1999 ല്‍ സ്ഥാപിതമായ ഈ കോളജ് അതിന്റെ രജതജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെയാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്.

ഇതിനായി ജനപ്രതിനിധികള്‍, പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി സംഘടന, കോളജ് യൂനിയന്‍ എ്ന്നിവ സംയൂക്തമായി ചേര്‍ന്നുണ്ടാക്കിയ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചാണ് പരിപാടികള്‍ ആസുത്രണം ചെയ്യുന്നത്. എഞ്ചിനിയറിങ് ശാഖയില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രിക്കല്‍ ആന്റ്  ഇല്‌ക്ട്രോണിക്‌സ്, സിവില്‍ എഞ്ചിനിയറിങ്, ഇല്‌ക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നി അഞ്ച് ബ്രാഞ്ചുകളും ഓട്ടോമേഷന്‍ ആന്റ് റൊബോട്ടിക്‌സ് എന്ന പോളി ടെക്‌നിക്ക് ഡിപ്ലോമ കോഴ്‌സും ബിരുദാനന്തര ബിരുദ കോഴ്‌സായ എം.സി.എ എന്നീ ക്ലാസുകളിലായി 1500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ഈ മാസം 26 നാണ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം വടകര ടൗണ്‍ ഹാളില്‍ നടക്കുന്നത്. സാഹിത്യകാരന്‍ കെ.പി രാമനുണ്ണിയാണ് ഉദ്ഘാടകന്‍. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, എന്നിവര്‍ മുഖ്യാതികളായിരിക്കും. വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ് നടക്കും. തുടര്‍ന്ന് നിരവധി പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര എടോടി വഴി പഴയ സ്റ്റാന്റിലൂടെ ഉദ്ഘാടന നഗരിയായ ടൗണ്‍ഹാളില്‍ എത്തിച്ചേരും.

അഞ്ചു മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ ജോസഫ് ഒ.എ സാറിനുള്ള യാത്രയയപ്പ് പരിപാടിയും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നാണ്. ഏഴര മുതല്‍ ഒമ്പത് മണി വരെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 16 മുതല്‍ 19 വരെ കോളജ് യൂനിയന്‍ സംഘടിപ്പിക്കുന്ന നാഷനല്‍ ലെവല്‍ ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ ക്വോസോ ലിബറം (സീസണ്‍ 11) സംഘടിപ്പിക്കും. നാഷനല്‍ ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ്, അലൂംനി മീറ്റ്, സയന്‍സ് കോണ്‍ക്ലെയ് വ്, ഇന്റര്‍ കോളജ് സ്‌പോര്‍ട്‌സ് മീറ്റ് എന്നീ വിവിധങ്ങളായ പരിപാടികള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ഒ.എ ജോസഫ്, പി.കെ ശശിധരന്‍, (അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍).പിടിഎ വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍, ആര്‍. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193916/silverjubilee-preparations-complete-vadakara-college-engineering-new)