---
title: " #KKRemaMLA | പൗരത്വനിയമം ഭരണഘടന ഭേദഗതിചെയ്യാനുള്ള നീക്കത്തിന്റെ ആദ്യപടി - കെ കെ രമ എംഎൽഎ"
english_title: "#CitizenshipAct #FirstStep  #MoveTo #AmendConstitution #KKRemaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193944/citizenshipact-firststep-moveto-amendconstitution-kkremamla"
published_at: "2024-03-23T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff1e44813db_ksssss.jpg"
keywords: []
---

#  #KKRemaMLA | പൗരത്വനിയമം ഭരണഘടന ഭേദഗതിചെയ്യാനുള്ള നീക്കത്തിന്റെ ആദ്യപടി - കെ കെ രമ എംഎൽഎ

> **Lead Summary:** **വടകര :[**രാജ്യത്തിന്റെ ഭരണഘടന ഭേദഗതിചെയ്യാനുള്ള ബി.ജെ.പി.നീക്കത്തിന്റെ ആദ്യപടിയാണ് പൗരത്വനിയമ ഭേദഗതിയെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു.

## Article Content

**വടകര :[**രാജ്യത്തിന്റെ ഭരണഘടന ഭേദഗതിചെയ്യാനുള്ള ബി.ജെ.പി.നീക്കത്തിന്റെ ആദ്യപടിയാണ് പൗരത്വനിയമ ഭേദഗതിയെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു.

വടകര താഴെഅങ്ങാടി പി സി സൗധത്തിൽ ആരംഭിച്ച യു.ഡി.എഫ്, ആർ എം പി ഐ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ കേരളത്തിൽ അന്തർധാരയുണ്ട്. കോൺഗ്രസ്‌ മുക്ത ഭാരതത്തിന് ബി.ജെ.പി. പിണറായി വിജയനെ കൂട്ടുപിടിച്ചിരിക്കുകയാണ് .

ചെയർമാൻ കോട്ടയിൽ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ, കെ ബാലനാരായണൻ, എൻ വേണു,സതീശൻ കുരിയാടി ഒ കെ . കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല , എസ്.വി കുഞ്ഞമ്മദ് എൻ പി അബ്‌ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരൻ, കൂടാളി അശോകൻ,പ്രൊഫ കെ കെ മുഹമ്മദ് .പി.കെ.പ്രേമൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193944/citizenshipact-firststep-moveto-amendconstitution-kkremamla)