Mar 25, 2024 05:39 PM

ഓർക്കാട്ടേരി: (vatakaranews.com) ഗ്രാമപഞ്ചായത്ത് ജീവനക്കാരനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് യുവതി ജീവനൊടുക്കി. ചെക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയി ദിവസ വേദന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഓർക്കാട്ടേരി സ്വദേശി പുതിയൊട്ടിൽ പ്രിയങ്ക ( 22 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ കിടപ്പുമുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോയാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . എടച്ചേരി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ചെക്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി .

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അല്പസമയം മുൻപ് വടകരയിൽ എത്തിച്ച മൃതദേഹം ജില്ലാ ആശുപത്രിലെ മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലുള്ള സഹോദരൻ നാളെ എത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

പുതിയൊട്ടിൽ രാധയുടെ മകളാണ് പ്രിയങ്ക . ഒരു വർഷത്തോളമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്ത് വരുകയാണ്.

#Complaint #against #employee #woman #panchayath #health #inspector #committed #suicide

Next TV

Top Stories