---
title: "അഴിയൂരില്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്  സ്ത്രീ കുട്ടായ്മ സംഘടിപ്പിച്ചു"
english_title: "Kudumbasree Auxiliary Group in Azhiyur Organized by the Women's Fellowship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19438/kudumbasree-auxiliary-group-in-azhiyur-organized-by-the-womens-fellowship"
published_at: "2022-01-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d69b9e3615a_INSIGHT GROUP .jpg"
keywords: []
---

# അഴിയൂരില്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്  സ്ത്രീ കുട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യ ഓക്‌സിലറി ഗ്രൂപ്പായ രണ്ടാം വാര്‍ഡിലെ ഇന്‍ സൈറ്റ് കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്തത്തില്‍ സ്ത്രീ കുട്ടായ്മ പരിപാടി ജി എംജെബി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്്ഘാടനം ചെയ്തു .

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യ ഓക്‌സിലറി ഗ്രൂപ്പായ രണ്ടാം വാര്‍ഡിലെ ഇന്‍ സൈറ്റ് കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്തത്തില്‍ സ്ത്രീ കുട്ടായ്മ പരിപാടി ജി എംജെബി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്്ഘാടനം ചെയ്തു .

ചടങ്ങില്‍ വെച്ച് കാലാവധി പുര്‍ത്തിയാക്കിയ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണിനെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സാജിദ് നെല്ലോളി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,ബിന്ദു ജെയ്‌സണ്‍ ,കെ ടി കെ അനിത ,കെ ഫാത്തിമ ,ടി സ്വാലിഹ ,എ ഫാസില ,ഷാഫിറ ,ഷര്‍മി ,ഷെസിന ആലമ്പത്ത് ,എന്നിവര്‍ സംസാരിച്ചു ,50 പേര്‍ അടങ്ങുന്ന ഗ്രുപ്പില്‍ എല്ലാവരും എസ് എസ് എല്‍ സി പാസ്സായവരും ഒരു കുട്ടി എം ബി എ യും മറ്റൊരു കുട്ടി ടി ടി സി യും പാസ്സായവരാണ് .

സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ വനിതകളെ തൊഴില്‍ മുഖത്ത് എത്തിക്കുന്നതിന് വേണ്ടി 1840 വയസിനിടയിലുള്ള വനിതകളെ ചേര്‍ത്ത് വാര്‍ഡുകളില്‍ 50 പേര്‍ക്ക് ഒരു ഓക്‌സിലറി ഗ്രുപ്പ് എന്ന നിലയില്‍ രൂപീകരിച്ചിട്ടുണ്ട്.

ഇതില്‍ ആദ്യത്തെ ഗ്രൂപ്പാണ് ഇന്‍ സൈറ്റ് ഗ്രൂപ്പ്. ചടങ്ങില്‍ വൈദ്യഗ്ധ്യ മേഖലയിലെ പരിശീലനങ്ങളെ കുറിച്ചും ,തൊഴില്‍ അവസരങ്ങളെ കുറിച്ചും ക്ലാസ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19438/kudumbasree-auxiliary-group-in-azhiyur-organized-by-the-womens-fellowship)