---
title: " #ThanneerPanthal| വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തണ്ണീർ പന്തൽ ആരംഭിച്ചു"
english_title: "#Vadakara #Co-operative #Rural #Bank #started #ThanneerPanthal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194389/vadakara-co-operative-rural-bank-started-thanneerpanthal"
published_at: "2024-03-25T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601a58e6b933_water.jpg"
keywords: []
---

#  #ThanneerPanthal| വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തണ്ണീർ പന്തൽ ആരംഭിച്ചു

> **Lead Summary:** **വടകര: [**വേനലിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ദാഹജലം വിതരണം ചെയ്യണമെന്ന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വടകര പുതിയ ബസ്റ്റാന്റിൽ തണ്ണീർ പന്തൽ ആരംഭിച്ചു. വത്തക്ക വെള്ളം, നാരങ്ങ വെളം, ശുദ്ധജലം എന്നിവ ഉദ്ഘാടന ദിവസം വിതരണം ചെയ്തു.

## Article Content

**വടകര: [**വേനലിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ദാഹജലം വിതരണം ചെയ്യണമെന്ന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വടകര പുതിയ ബസ്റ്റാന്റിൽ തണ്ണീർ പന്തൽ ആരംഭിച്ചു. വത്തക്ക വെള്ളം, നാരങ്ങ വെളം, ശുദ്ധജലം എന്നിവ ഉദ്ഘാടന ദിവസം വിതരണം ചെയ്തു.

അതുപോലെ ആയിരത്തിലേറെ പേർ തണ്ണീർ പന്തലിൽ എത്തി. ഉദ്ഘാടന പരിപാടി ബേങ്ക് പ്രസിഡൻറ് സി.ഭാസ്ക്കരൻ മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് ബേങ്ക് ഭരണസമിതി അംഗങ്ങളായ എ.കെ. ശ്രീധരൻ, പി.കെ.സതീശൻ, ടി.ശ്രീനിവാസൻ,ചീഫ് അക്കൗണ്ടന്റ് എം.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പരിപാടിക്ക് ബേങ്ക് സെക്രട്ടറി ടി.വി. ജിതേഷ് സ്വാഗതവും, ഇൻ്റേണൽ ഓഡിറ്റർ കെ.പി. സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194389/vadakara-co-operative-rural-bank-started-thanneerpanthal)