---
title: "ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം"
english_title: "Chingapuram CKG Memorial Higher Appointment of a teacher in a secondary school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19462/chingapuram-ckg-memorial-higher-appointment-of-a-teacher-in-a-secondary-school"
published_at: "2022-01-06T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6bc6525bb4_teacher photo.jpg"
keywords: []
---

# ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം

> **Lead Summary:** **തിക്കോടി **: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. അഭിമുഖം ജനുവരി 10ന് പത്തുമണിക്ക്.

## Article Content

**തിക്കോടി **: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. അഭിമുഖം ജനുവരി 10ന് പത്തുമണിക്ക്.

** കോണ്‍ടാക്ട് ക്ലാസ് ജനുവരി ഏഴിന് **

തിക്കോടി : സി.കെ.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമായി ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് ജനുവരി ഏഴിന് രണ്ടുമണിക്ക് സ്‌കൂളില്‍വെച്ച് നടക്കും.

** സീറ്റൊഴിവ് **

കൊയിലാണ്ടി : മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജില്‍ എം.കോം. ഫിനാന്‍സ്, എം.എസ്‌സി. ഫിസിക്‌സ് എന്നീ കോഴ്‌സുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഒരോ സീറ്റും, എം.എസ്‌സി. ഫിസിക്‌സ് കോഴ്‌സില്‍ എസ്.സി. വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. ഈ വര്‍ഷത്തെ ക്യാപ് രജിസ്ട്രഷന്‍ നമ്പര്‍ ഉള്ളവര്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19462/chingapuram-ckg-memorial-higher-appointment-of-a-teacher-in-a-secondary-school)