---
title: "സര്‍വ്വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന്  എബിവിപി വടകര നഗര്‍ സമ്മേളനം"
english_title: " universities will not be allowed to be politicized ABVP Vadakara Nagar Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19469/universities-will-not-be-allowed-to-be-politicized-abvp-vadakara-nagar-conference"
published_at: "2022-01-06T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6c2af134dd_abvp nagar sammelanam.jpg"
keywords: []
---

# സര്‍വ്വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന്  എബിവിപി വടകര നഗര്‍ സമ്മേളനം

> **Lead Summary:** **വടകര : **സര്‍വ്വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി വടകര നഗര്‍ സമ്മേളനം മുന്നിറിയിപ്പ് നല്‍കി. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ സമ്മേളം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **സര്‍വ്വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി വടകര നഗര്‍ സമ്മേളനം മുന്നിറിയിപ്പ് നല്‍കി. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ സമ്മേളം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ സര്‍വവ്വകലാശാലകളെ രാഷ്ട്രിയവല്‍കരിച്ച് എകെജി ( AKG ) സെന്ററുകള്‍ ആക്കാനാണ് ഇടത്പക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വടകര നഗര്‍ വൈസ് പ്രസിഡന്റ് അര്‍ച്ചന സത്യന്‍ അധ്യക്ഷയായ ചടങ്ങില്‍ നഗര്‍ ജോയിന്റ് സെക്രട്ടറി അശ്വിന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി മെമ്പര്‍ യൂ.പി പ്രണവ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

സംസ്ഥാന പ്ലസ് ടു ജോയിന്റ് ഇന്‍ചാര്‍ജ് ജി ശ്യാംലാല്‍, നഗര്‍ സമിതി അംഗം ശ്രീരാഗ് തുടങ്ങിയവര്‍ സംസാരിച്ചു. വടകര നഗര്‍ സമിതിയുടെ പുതിയ പ്രസിഡന്റ് ആയി കുമാരി അര്‍ച്ചന സത്യനെയും സെക്രട്ടറിയായി പി.അശ്വിനെയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19469/universities-will-not-be-allowed-to-be-politicized-abvp-vadakara-nagar-conference)