---
title: "ബിന്ദു അമ്മിണിയെ അക്രമിച്ച  ആള്‍ അറസ്റ്റില്‍"
english_title: " Bindu attacked Ammini Defendant arrested in case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19473/bindu-attacked-ammini-defendant-arrested-in-case"
published_at: "2022-01-06T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6c7da42367_attack aganist ammini .jpg"
keywords: []
---

# ബിന്ദു അമ്മിണിയെ അക്രമിച്ച  ആള്‍ അറസ്റ്റില്‍

> **Lead Summary:** കോഴിക്കോട്: ബിന്ദു അമ്മിണിയെ അക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസിനെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്റെ വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

## Article Content

കോഴിക്കോട്: ബിന്ദു അമ്മിണിയെ അക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസിനെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്റെ വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം ബിന്ദുവിനെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ പറഞ്ഞു. ബിന്ദുവാണ് മോഹന്‍ ദാസിനെ അക്രമിച്ചതെന്നും ഭാര്യ റീജ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹന്‍ദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്്.

ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്റെ നിഗമനം. സംഘര്‍ഷത്തില്‍ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19473/bindu-attacked-ammini-defendant-arrested-in-case)