---
title: "ബാബുവിന്റെ ശില്‍പ്പങ്ങള്‍ കൊണ്ട്  മണിയൂര്‍ ഹയര്‍ സെക്കണ്ടറിയില്‍  കുട്ടി പൊലീസിന്റെ ഉദ്യാനം"
english_title: " With sculptures of Babu In Maniyoor Higher Secondary Child Police Garden"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19485/with-sculptures-of-babu-in-maniyoor-higher-secondary-child-police-garden"
published_at: "2022-01-06T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6d5dc65b47_maniyoor GHSS .jpg"
keywords: []
---

# ബാബുവിന്റെ ശില്‍പ്പങ്ങള്‍ കൊണ്ട്  മണിയൂര്‍ ഹയര്‍ സെക്കണ്ടറിയില്‍  കുട്ടി പൊലീസിന്റെ ഉദ്യാനം

> **Lead Summary:** വടകര : കാടിന്റെ ഭംഗി തനിമ ചോരാതെ ചുമര്‍ശില്‍പ്പങ്ങളാക്കി മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ കുട്ടി പൊലീസിന്റെ ഉദ്യാനം ഒരുങ്ങുന്നു.

## Article Content

വടകര : കാടിന്റെ ഭംഗി തനിമ ചോരാതെ ചുമര്‍ശില്‍പ്പങ്ങളാക്കി മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ കുട്ടി പൊലീസിന്റെ ഉദ്യാനം ഒരുങ്ങുന്നു.

മാനും മയിലും ആനയും പുലിയും കുരങ്ങുമെല്ലാം ചുമര്‍ശില്‍പ്പങ്ങളാക്കി ഒരുക്കിയ പാര്‍ക്ക് ഒറ്റ നോട്ടത്തില്‍ കാട്ടിലെത്തിയ പ്രതീതി സൃഷ്ടിക്കും.

മൂന്നു കുട്ടക്കല്ലുകള്‍ അടുക്കിവച്ചുണ്ടാക്കിയ സ്ത്രീശില്‍പ്പവും താമരക്കുളവും നടപ്പാതയും പൂന്തോട്ടവും പാര്‍ക്കിലുണ്ട്. എ പി ജെ അബ്ദുള്‍ കലാമിന്റെ പ്രതിമയും സ്ഥാപിക്കും. വരയിലൂടെയും ശില്‍പ്പങ്ങളിലൂടെയും കാടിന്റെ പശ്ചാത്തലം ഒരുക്കിയത് എളമ്പിലാട് സ്വദേശി ആര്‍ട്ടിസ്റ്റ് പി സി ബാബുവാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19485/with-sculptures-of-babu-in-maniyoor-higher-secondary-child-police-garden)