---
title: "ആരാണ് ഈ കുട്ടി തെന്നല്‍ ? അറിയാം  തെന്നല്‍ വിശേഷങ്ങള്‍"
english_title: "abhilash thennal little cine artist story "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19491/abhilash-thennal-little-cine-artist-story"
published_at: "2022-01-06T17:48:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6df48b71c0_abhilash thennal.jpg"
keywords: []
---

# ആരാണ് ഈ കുട്ടി തെന്നല്‍ ? അറിയാം  തെന്നല്‍ വിശേഷങ്ങള്‍

> **Lead Summary:** വടകര: ഏഴു വയസ്സുകാരി തെന്നിലിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് എണ്ണം കേട്ടാല്‍ ഞെട്ടു. രണ്ടര ലക്ഷം പേരുണ്ട് ഈ കുട്ടിതെന്നലിന്റെ പിന്നാലെ. അനുകരണത്തിലായാലും അഭിനയത്തിലും കുട്ടിയുടെ പക്വതയാര്‍ന്ന ചടുലത കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ്. മൂന്നാം വയസില്‍ തന്നെ ടിക്ക് ടോക്കിലൂടെയുള്ള അഭിനയ മികവ് തെന്നല്‍ കാഴ്ചക്കാരുടെയാകെ മനസില്‍ ഇടം നേടിയിരുന്നു.

## Article Content

വടകര: ഏഴു വയസ്സുകാരി തെന്നിലിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് എണ്ണം കേട്ടാല്‍ ഞെട്ടു. രണ്ടര ലക്ഷം പേരുണ്ട് ഈ കുട്ടിതെന്നലിന്റെ പിന്നാലെ. അനുകരണത്തിലായാലും അഭിനയത്തിലും കുട്ടിയുടെ പക്വതയാര്‍ന്ന ചടുലത കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ്. മൂന്നാം വയസില്‍ തന്നെ ടിക്ക് ടോക്കിലൂടെയുള്ള അഭിനയ മികവ് തെന്നല്‍ കാഴ്ചക്കാരുടെയാകെ മനസില്‍ ഇടം നേടിയിരുന്നു.

സയനോരയുടെ 'അല്ലാ ഏട്യാണപ്പാ പോയീന് ' എന്ന ആല്‍ബo കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോറന്‍സിക്ക് സിനിമയില്‍ കൂടി ചലച്ചിത്ര രംഗത്തെത്തി. ഇതോടെ വിവിധ ചാനലുകളില്‍ പരസ്യചിത്രങ്ങളിലും ചാനല്‍ ഷോകളിലും പ്രത്യക്ഷപ്പെട്ട് കാണികളുടെ കൈയടി നേടിയിട്ടുണ്ട്. ഒ.ടി.ടി റിലീസ് ആയ ഇപ്പോഴത്തെ ബിഗ് ബഡ്ജറ്റ് മൂവി 'മിന്നല്‍ മുരളി 'യിലും അഭിനയിച്ചു.

മജ്ജു വാര്യര്‍ - മധു വാര്യര്‍ പടമായ ലളിതം സുന്ദരം പടത്തില്‍ മജ്ജു വാര്യരുടെ മകളായും അഭിനയിക്കുന്നു. ദിലീപ് ജോജോയുടെ 'വോയിസ് ഓഫ് സത്യനാരായണന്‍, ' പടത്തിലും തെന്നല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ അഹാന ലാല്‍ ചിത്രമായ നാന്‍സി റാണി , എം.ടിയുടെ കടല്‍ക്കാറ്റ് എന്നിവയിലും നിരവധി പരസ്യചിത്രങ്ങളിലും ചാനല്‍ ഷോകളിലും തെന്നല്‍ സജീവമയിട്ടുണ്ട്. മലയാളത്തിന് പുറമെ ലോറന്‍സ് മാസ്റ്ററുടെ രുദ്രന്‍ എന്ന തമിഴ് പടത്തിലും തെന്നലിന്റെ ഷൂട്ടിംഗ് നടന്നു വരുന്നു.

ബാംഗ്ലൂരില്‍ സോഫ്ട് വെയര്‍ എഞ്ചിനിയര്‍ മാഹി സ്വദേശി മാണിക്കോത്ത് അഭിലാഷ് ഇരിങ്ങണ്ണൂര്‍ സ്വദേശി ആതിര ദമ്പതികളുടെ ഏക മകളാണ് തെന്നല്‍ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19491/abhilash-thennal-little-cine-artist-story)