---
title: "#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു"
english_title: "#honored #students #Women #porters "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195195/women-porters-were-honored-by-the-students"
published_at: "2024-03-28T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660598ae34943_honored.jpg"
keywords: []
---

# #honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

> **Lead Summary:** **ഏറാമല :[ **[ ]ഓർക്കാട്ടേരി ടൗണിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന സ്ത്രീ ചുമട്ടുതൊഴിലാളികളെ കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സീമ എൻ.വി.ഉദ്ഘാടനം ചെയ്തു.

## Article Content

**ഏറാമല :[ **[ ]ഓർക്കാട്ടേരി ടൗണിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന സ്ത്രീ ചുമട്ടുതൊഴിലാളികളെ കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സീമ എൻ.വി.ഉദ്ഘാടനം ചെയ്തു.

പിടിഎ വൈസ് പ്രസിഡന്റ് സജിത്ത് പി.സി അധ്യക്ഷനായി. ചുമട്ടുതൊഴിലാളികളായ സൗമിനി,ഷീബ,കമല എന്നിവർക്ക് പ്രധാന അധ്യാപിക ടി റീന ഉപഹാരങ്ങൾ നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ് എന്നിവർക്ക് യാത്രയയപ്പും നൽകി.

ജയഹരി, അഖിലേന്ദ്രൻ.ടി,പി സുനിൽകുമാർ, ശ്രീജേഷ് കെ.പി, ജയൻ കെ. കെ,ശി ഗേഷ്, അനിത സി. കെ എന്നിവർ സംസാരിച്ചു ഓർക്കാട്ടേരി കെ. കെ. എം.ജി. വി.എച്ച്.എസ് എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പ്രധാന അധ്യാപിക ടി.റീന ചുമട്ടുതൊഴിലാളികളായ സൗമിനി,കമല, ഷീബ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചപ്പോൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195195/women-porters-were-honored-by-the-students)