---
title: "#ParakkalAbdullah|സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം: പാറക്കൽ അബ്ദുല്ല "
english_title: "#CPM  #stayaway #DJ #parties  #name  #CAA #ParakkalAbdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195389/cpm-should-stay-away-from-dj-parties-in-the-name-of-caa-parakkal-abdullah"
published_at: "2024-03-29T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606a49abb9d9_abdulla.jpg"
keywords: []
---

# #ParakkalAbdullah|സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം: പാറക്കൽ അബ്ദുല്ല 

> **Lead Summary:**  വടകര : **(truevisionnews.com**)സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വടകര പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുല്ല.

## Article Content

 വടകര : **(truevisionnews.com**)സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വടകര പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുല്ല.

അട്ടക്കുണ്ട് കടവിൽ യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ കുറ്റ്യാടി നിയോജക മണ്ഡലം പര്യടനത്തിൽ സംസാരിക്കുകയായിരുന്നു പാറക്കൽ അബ്ദുല്ല.

ഒരു ജനവിഭാഗത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പൗരത്വ നിയമം. അതിനെതിരെ പാർലമെൻ്റിന് അകത്തും പുറത്തും ഉജ്ജ്വല പോരാട്ടമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി നടത്തിയിട്ടുള്ളത്.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശശി തരൂരും കപിൽ സിബലും കേരള യുഡിഎഫ് എംപിമാരും ഉൾപ്പെടെയുള്ളവർ നിയമഭേദഗതിക്കെതിരെ ശക്തമായി നിലകൊണ്ടു. സോണിയ ഗാന്ധി എംപിമാരെയും കൊണ്ട് പാർലമെൻ്റിനു മുന്നിൽ ധർണ നടത്തി.

കേരളത്തിലെ കോൺഗ്രസ് എം.പിമാർ ദ്വിദിന പദയാത്രകൾ നടത്തി. മുസ്ലിം ലീഗ് നിയമപോരാട്ടം ആരംഭിച്ചു. ഇത്തരത്തിൽ വളരെ കാര്യക്ഷമമായ രീതിയിലാണ് യുഡിഎഫ് ഈ വിഷയത്തിൽ ഇടപെട്ടത്.

ഇതിനിടെ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് സിപിഐഎം പൗരത്വ വിഷയവുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്. രാത്രിയിൽ പാട്ടുവെച്ച് നൃത്തം ചെയ്ത് ഡിജെ പാർട്ടി നടത്തിയാണ് അവർ സമരമെന്ന പേരിൽ റോഡിൽ ഇറങ്ങുന്നത്.

ഇത് ഒരു സമൂഹത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തെ അപഹസിക്കൽ ആണെന്നും സി എ എയുടെ പേരിലെടുത്ത കേസുകൾ പോലും പിൻവലിക്കാത്തവരുടെ ആത്മാർഥത ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പാറക്കൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195389/cpm-should-stay-away-from-dj-parties-in-the-name-of-caa-parakkal-abdullah)