---
title: "#Shafiparabil|സ്ഥാനാർഥി പര്യടനം : ഷാഫി പറമ്പിൽ സാദിഖലി തങ്ങളെ സന്ദർശിച്ചു "
english_title: " #Shafiparabil #mete #Sadiqali "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195635/sadiqali-mete-shafiparabil"
published_at: "2024-03-30T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607ee2fdd105_thanghal.jpg"
keywords: []
---

# #Shafiparabil|സ്ഥാനാർഥി പര്യടനം : ഷാഫി പറമ്പിൽ സാദിഖലി തങ്ങളെ സന്ദർശിച്ചു 

> **Lead Summary:** വടകര: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ടു.

## Article Content

വടകര: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ടു.

വെള്ളിയാഴ്ച രാവിലെയാണ് ഷാഫി പറമ്പിൽ പാണക്കാട്ടെത്തി തങ്ങളെ കണ്ടത്. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ എന്നിവർ ഷാഫിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195635/sadiqali-mete-shafiparabil)