---
title: "#Bill | ബില്ലുകൾ പാസ്സായില്ല : വടകര ട്രഷറിയിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾ കുത്തിയിരിക്കുന്നു"
english_title: "#Bills #not #passed #MLAs #other #people's #objections #stuck #Vadakara #treasury"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195650/bills-not-passed-mlas-other-peoples-objections-stuck-vadakara-treasury"
published_at: "2024-03-30T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607fe51d77ed_bill.jpg"
keywords: []
---

# #Bill | ബില്ലുകൾ പാസ്സായില്ല : വടകര ട്രഷറിയിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾ കുത്തിയിരിക്കുന്നു

> **Lead Summary:** **വടകര: [**[ ]പദ്ധതി നിർവഹണം പൂർത്തീകരിച്ച് സമയബന്ധിതമായി ബിൽ സമർപ്പിച്ചിട്ടും പണം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ വടകര ട്രഷറിയിൽ കുത്തിയിരുന്നു. ഭിന്നശേഷി സ്കോളർഷിപ്പ്, ഭവന നിർമ്മാണം, ബഡ്സ് സ്കൂൾ പാലിയേറ്റിവ് പരിചരണം ഉൾപ്പടെ നിരവധി ബില്ലുകളാണ് പാസ്സാകാത്തത്.

## Article Content

**വടകര: [**[ ]പദ്ധതി നിർവഹണം പൂർത്തീകരിച്ച് സമയബന്ധിതമായി ബിൽ സമർപ്പിച്ചിട്ടും പണം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ വടകര ട്രഷറിയിൽ കുത്തിയിരുന്നു. ഭിന്നശേഷി സ്കോളർഷിപ്പ്, ഭവന നിർമ്മാണം, ബഡ്സ് സ്കൂൾ പാലിയേറ്റിവ് പരിചരണം ഉൾപ്പടെ നിരവധി ബില്ലുകളാണ് പാസ്സാകാത്തത്.

സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് പണം നൽകി എന്ന് വാർത്ത നല്കുകയും വാക്കാൽ പണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന രീതി ഭരണഘടനാവിരുദ്ധമാണ്. ധനമാനേജ്മെൻ്റിൽ പരാജയപ്പെട്ട സർക്കാർ ഭിന്നശേഷിക്കാരെയും പാർപ്പിടം സ്വപ്നം കാണുന്ന പാവങ്ങളെയും വെല്ലുവിളിക്കുകയാണ്.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഒഞ്ചിയം പ്രസിഡണ്ട് ശ്രീജിത്ത് ഏറാമല പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്,ഒഞ്ചിയം വൈസ് പ്രസിഡണ്ട് റഈസ പി, പറമ്പത്ത് പ്രഭാകരൻ പ്രസീത എം.പി .ജസീല വി.കെ, കെ.ദീപുരാജ് മാസ്റ്റർ, സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്ട്,രതീഷ് ജി, സിന്ദു കെ.പി തുടങ്ങിയവർ പങ്കെടുത്തു.     

കെ.കെ രമ എം.എൽ.എ, എൻ.വേണു,ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, കോട്ടയിൽ രാധാകൃഷ്ണൻ,തുടങ്ങിയവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195650/bills-not-passed-mlas-other-peoples-objections-stuck-vadakara-treasury)